ഇതൊരു ബെസ്റ്റ് ആക്ടർ അവാർഡ് ആണ്.. എന്റെ ദൈവമേ !! ജോജുവിന്റെ വികാരനിർഭരമായ വാക്കുകൾ – വീഡിയോ കാണാം!

0
487

ഒരുപാട് പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് പ്രത്യേകിച് സിനിമ പാരമ്പര്യം ഒന്നുമില്ലാതെ സിനിമയിലേക്ക് നടന്നു കയറിയ ആളാണ് ജോജു ജോർജ്. ജൂനിയർ ആര്ടിസ്റ് എന്ന നിലയിൽ നിന്നൊരു നായക വേഷത്തിലേക്ക് എത്താൻ ജോജു ഇരുപത്തി രണ്ടു വര്ഷങ്ങളാണ് എടുത്തത്. ആ നായക വേഷമാകട്ടെ ജോജുവിന്‌ ഒരുപാട് കൈയടികൾ നേടികൊടുത്തു ഒപ്പം വരാനിരിക്കുന്ന ഒരുപിടി പുരസ്കാരങ്ങളിലേക്കുള്ള ചവിട്ട് പടിയും. ജോജു ജോർജിനാണ് ഇക്കുറി മൂവി സ്ട്രീറ്റ് സിനിമ കൂട്ടായ്‌മയുടെ മികച്ച നടനുള്ള അവാർഡ്.

അവാർഡ് എസ് എൻ സ്വാമിയിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം നടത്തിയ വികാര നിർഭരമായ പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ജോജുവിന്റെ വാക്കുകൾ ഇങ്ങനെ ” ഞാൻ കുറച്ചു സെന്റി ആയിപ്പോയി. ഞാനും നിങ്ങളിപ്പോൾ അവിടെ ഇരുന്നു കൈയടിക്കുന്നത് പോലെ സിനിമ ലോകം കണ്ടിരുന്ന ഒരാളാണ്. സിനിമയിൽ അഭിനയിക്കാൻ പറ്റുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല. ഒരുപാ‌ട് പേരുടെ സഹായം കൊണ്ടാണ് ആ സിനിമയില്‍ അങ്ങനെ അഭിനയിക്കാന്‍ കഴിഞ്ഞത്. നമ്മളെ ഇത്രനാള്‍ അമ്പരപ്പിച്ച പ്രതിഭകള്‍ക്ക് ആദ്യമായാണ് ഒരു പുരസ്കാരം ലഭിക്കുന്നത് എന്നറിയുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്.

ഒപ്പം ഇതൊരു ബെസ്റ്റ് ആക്ടർ അവാർഡാണ്.. എന്റെ ദൈവമേ. കഴിഞ്ഞ വര്ഷം എനിക്കേറെ ഇഷ്ടപെട്ട സിനിമയാണ് സുഡാനി. അതിലെ സൗബിനെയും ഈ മ യൗ വിലെ ചെമ്പനെയും ഈ അവസരത്തിൽ ഓർക്കുന്നു. അവർക്കും കൂടെ ഈ അവാർഡ് ഞാൻ ഷെയർ ചെയ്യുകയാണ്. എനിക്ക് അവകാശപ്പെട്ടത് മാത്രമാണിത് എന്നൊരു ചിന്ത എനിക്കില്ല. എന്തക്കയോ പറയണം എന്നുണ്ടാർന്നു.. പണ്ടാരടങ്ങാനായിട്ട് ഒന്നും വരുന്നില്ല. “. ഒടുവിൽ പാട വരമ്പത്തിലൂടെ എന്ന ജോസഫിലേ ഗാനവും പാടിയ ശേഷമാണു അദ്ദേഹം വിടവാങ്ങിയത്.