ഇതെന്താ ചാക്ക് ആണോ..? അർച്ചന കവിയെ ട്രോളി സോഷ്യൽ മീഡിയലാൽ ജോസ് സം‌വിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ്‌ അർച്ചന കവി ചലച്ചിത്ര രംഗത്തെത്തിയത്. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ അബീഷ് മാത്യുവുമായി ഉള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നൊരു ബ്രെക്ക് എടുത്തിരിക്കുകയാണ് അർച്ചന ഇപ്പോൾ. എങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ബ്ലോഗ് എഴുത്തും വ്‌ളോഗിംഗും ഒക്കെയായി പ്രേക്ഷകർക്ക് മുന്നിൽ അർച്ചന സോഷ്യൽ മീഡിയയിലൂടെ എത്താറുണ്ട്.

ഇൻസ്റാഗ്രാമിലൂടെയും മറ്റും പുത്തൻ ഫാഷൻ സ്റ്റേറ്റ്മെന്റിൽ ഉള്ള ചിത്രങ്ങൾ അർച്ചന പങ്കു വയ്ക്കാറുണ്ട്. അടുത്തിടെ ഒരു വ്യത്യസ്ത വേഷം ധരിച്ച അർച്ചനയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു ഈ ഫോട്ടോക്ക് ട്രോളർമാരുടെ കമെന്റുകൾ വലിയ രീതിയിൽ ലഭിക്കുന്നുണ്ട്. ഇതെന്താ ചാക്ക് ആണോ എന്നൊക്കെ ആണ് ട്രോളർമാരുടെ ചോദ്യങ്ങൾ.

സ്വയംഭോഗത്തെ കുറിച്ച് നടി അര്‍ച്ചന കവി എഴുതിയ ബ്ലോഗ് നേരത്തെ വൈറലായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ ചര്‍ച്ചയെ കുറിച്ച് അര്‍ച്ചന എഴുതിയ കുറിപ്പാണ് വൈറലായത്.

Comments are closed.