ഇതി മനുഷ്യന്റെ കഷ്ടപ്പാടിന്റെ വിജയമാണ് !! ജോജു ചേട്ടാ ഇനി നിങ്ങളുടെ കാലമാണ്!!!

0
365

22 വര്ഷങ്ങളാണ് സിനിമ എന്ന ഒറ്റ ശ്വാസവുമായി ഈ മനുഷ്യൻ ഓടിനടന്നത്. കഷ്ടപ്പാടുകൾ ചില്ലറയായിരുന്നില്ല. പല സൈറ്റുകളിലും ചെന്ന് അവസരത്തിനായി കാത്തുകെട്ടി ഇരുന്നിട്ടുണ്ട്. കിട്ടിയ നല്ല വേഷങ്ങളിൽ പലതും ചോദിച്ചു വാങ്ങിയത് തന്നെയാണ്. ഒടുവിൽ ജീവിതത്തിൽ ജൂനിയർ ആര്ടിസ്റ് എന്ന പ്രസക്തമല്ലാത്ത റോളിൽ നിന്ന് അയാൾ നായകന്റെ ലേക്ക് വേഷത്തിലേക്ക് എത്തിയിരിക്കുകയാണ്. ചില ജീവിതങ്ങൾ ഇങ്ങനെയാണ് മുറിച്ചിട്ടാൽ മുറി കൂടുന്നവ, അത്യുഷ്ണത്തിലും പടർന്നു പൂവിട്ടു വസന്തം തീർക്കുന്നവർ. ജോജു അങ്ങനെയൊരാളാണ്. ഇനി അവസരങ്ങൾ ചോദിച്ചു വാങ്ങേണ്ട കാര്യമില്ല ജോജു ചേട്ടാ അത് നിങ്ങളെ തേടി വരും.

രണ്ടു ദശാബ്ദത്തിന്റെ കഷ്ടപ്പാടിന്റെ പ്രതിഫലമാണ് ജോസഫ് എന്ന സിനിമയുടെ പേരിൽ അദ്ദേഹത്തിന് ലഭിച്ചിരികുന്നത്. ഒരു സിനിമയിൽ നായകനായി എന്ന പേരിൽ എന്താ ഇത്ര പൊക്കി പറയാൻ എന്ന് ചോദിക്കുന്നവരോട് ഇതേ പറയാനുള്ളു. സൈറ്റുകളിലെ ആട്ടും തുപ്പും കേട്ട് ഒരു വേഷത്തിനു വേണ്ടി അന്വേഷിച്ചു നടന്നവനിൽ നിന്ന് ഇത്രയും എത്തിയെങ്കിൽ അതിന്റെ മാസ്സിനു മുകളിൽ നില്ക്കാൻ സൂപ്പർതാര ചിത്രങ്ങളിലെ ഗൂസ്ബംപ് മോമെന്റുകൾക്ക് പോലും കഴിയില്ല. എന്തെന്നാൽ ഇതിനെ ജീവിത വിജയം എന്ന് പറയാം.

വമ്പൻ ചിത്രങ്ങളുടെ വരവൊന്നും ജോസഫിനെ ബാധിച്ചിട്ടില്ല. ആദ്യ ദിനങ്ങളിലെ പ്രേക്ഷകരുടെ അപര്യാപ്തത പതിയെ ചിത്രത്തിന്റെ ക്വാളിറ്റിയുടെ മെറിറ്റിലാണ് മറികടന്നത്.സിനിമ കഴിഞ്ഞതിനു ശേഷമുള്ള കൈയടി ശബ്ദങ്ങൾ ഓരോ ദിവസവും കൂടി കൂടി വന്നു. നല്ല സിനിമയെ പ്രേക്ഷകൻ ഒരിക്കലും കൈവിടില്ല എന്ന വാക്യം പതിയെ അന്വര്ധമായി. ഇത് ജോജു എന്ന മനുഷ്യൻ അർഹിച്ച വിജയമാണ്. കയ്യടിക്കടാ !!!…