ഇതാരാണെന്നു പറയാമോ. എജ്ജാതി മേക്ക് ഓവർ

0
12

പാർവതി ശക്തമായ ഒരു തിരിച്ചു വരവിന്റെ പാതയിലാണ്. സിനിമയിൽ പാർവതിക്കുണ്ടായ അപ്രഖ്യാപിത വിലക്ക് തകർത്തെറിഞ്ഞു കൊണ്ട് ഉയരേ എന്ന ചിത്രം അവരുടെ ശക്തമായ തിരിച്ചു വരവാണ് അടയാളപ്പെടുത്തിയത്. അതി രൂക്ഷമായ സൈബർ ബുള്ളിയിങ്ങിനു വിധേയായ താരം ഇപ്പോൾ പ്രകടനങ്ങളുടെ പേരിൽ വീണ്ടും കൈയടികൾ ഏറ്റു വാങ്ങുകയാണ്.

പാർവതിയുടെ ഒരു പുത്തൻ ഫോട്ടോഷൂട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വട്ടക്കണ്ണടയുമായി പൊതു വേദികളിൽ സ്ഥിരമെത്താറുള്ള പാർവതി തന്നെയാണോ ആ ഫോട്ടോഷൂട് വിഡിയോയിൽ ഉള്ളത് എന്ന് ചോദിച്ചു പോകും. ആ രീതിയിലുള്ള കിടിലൻ മേക്ക് ഓവറാണ് അത്. ജെ.എഫ്.ഡബ്ല്യു മാഗസിന് വേണ്ടിയുളള പുതിയ ഫോട്ടോഷൂട്ടിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

പലരും താരത്തിന്റെ ഈ മേക്ക് ഓവർ ഫോട്ടോകൾ കണ്ടു തിരിച്ചറിയുക പോലും ചെയ്യാത്ത അവസ്ഥയാണ്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. പലരും താരത്തിനെ അഭിനന്ദിച്ചു രംഗത്തെത്തിയിട്ടുമുണ്ട്..