ഇതാണ് ശെരി!! അന്ന് കോളേജിൽ നടന്ന സംഭവങ്ങളെ പറ്റി ഡൈൻ ഡേവിസ്ബ്ലോസ്സം കോളേജിൽ കോളേജ് ദിനാഘോഷങ്ങൾക്ക് എത്തിയ നടൻ ഡൈൻ ഡേവിസിനെ കോളേജ് പ്രിൻസിപ്പൽ പുറത്തിറക്കി വിട്ടത് ഏറെ വർത്തയായിരിന്നു. ഡൈൻ ഡേവിസിനെ ആകൂലിച്ചു ഒരുപാട് പേര് സോഷ്യൽ മീഡിയയിലൂടെ എത്തിയിരുന്നു. ഇറങ്ങി പോടാ എന്നു പ്രിൻസിപ്പൽ തന്റെ മുഖത്തു നോക്കി അലറി എന്ന് ഡൈൻ പറയുന്നു. എന്നാൽ കോളേജ് അധികൃതകർ ഡൈൻ പറയുന്ന രീതിയിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ലെന്നും സഭ്യമായ ഭാഷയിലാണ് സംസാരിച്ചതെന്നു അവരുടെ നിലപാട് വ്യക്തമാക്കി.എന്നാൽ ഇത് ശെരിയല്ല എന്നും അന്ന് സംഭവിച്ചത് എന്തെന്നും വ്യക്തമാക്കി ഡൈൻ ഇപ്പോൾ ഫെയ്‌സ്‌ബുക്കിൽ ലൈവ് വന്നിട്ടുണ്ട്.


.

“ചിലയിടത്തു നിന്ന് പലരും സോഷ്യൽ മീഡിയയിൽ പറയുകയുണ്ടായി, എന്നെ കോളേജുകാർ വിളിച്ചത് അല്ലെന്നും, ഞാൻ അതിക്രമിച്ചു കയറിയത് ആണെന്നും ഒക്കെ എന്നാൽ അതൊന്നും ശെരിയല്ല യൂണിയൻ ചെയർമാൻ അടക്കം എന്നെ വിളിച്ചിട്ടാണ് ഞാനാ പരിപാടിക്ക് പോയത്.പ്രിൻസിപ്പാലിന്റെയും സ്റ്റാഫിന്റേയും ഒക്കെ അനുവാദത്തോടെ ആണ് അവർ എന്നെ ക്ഷണിച്ചത്. കോളേജ് എത്തുന്നതിനു മുൻപ് തന്നെ പുറത്തു ഈ ഡ്രസ്സ് കോഡ് തെറ്റിച്ചെന്നു പറയുന്ന കുട്ടികൾ എന്നെ കാത്തു നില്പുണ്ടായിരുന്നു. അപ്പോഴാണ് പ്രിൻസിപ്പലും ആ കുട്ടികളുമായി ഉന്തും തള്ളും ഒക്കെ നടക്കുന്നത് ഞാൻ കണ്ടത്. പ്രിൻസിപ്പൽ എന്റെ കാറിന്റെ ബോണറ്റിൽ അടിച്ചു ” പറഞ്ഞ കാശും വാങ്ങി സ്ഥലം വിട്ടോ” എന്ന് പറഞ്ഞു.

വേദിക്ക് ഉള്ളിൽ പ്രിൻസിപ്പാലിനോട് തിരികെ സംസാരിച്ചത് സഹി കെട്ടത് കൊണ്ടാണെന്നും ഡൈൻ പറഞ്ഞു. “നാണമില്ലലോടാ നിനക്കു എന്ന് ഒരു അധ്യാപകൻ പറഞ്ഞപ്പോളാണ് ഞാൻ ആ ഡയലോഗ് പറഞ്ഞത്. അവിടെ നിന്ന അധ്യാപകരിൽ ആരെങ്കിലും ഒരാളെങ്കിലും മാന്യമായി കാര്യം പറഞ്ഞേനെ എങ്കിൽ ഞാൻ മിണ്ടാതെ ഇറങ്ങി പോയേനെ. അവർ എന്നെ തല്ലണം എന്ന രീതിയിലാണ് നിന്നത്. സങ്കടം കൊണ്ട് പറഞ്ഞതാണ്, അല്ലാതെ ദേഷ്യം വന്നിട്ടല്ല ”

Comments are closed.