ഇതാണ് പ്രണവിന്‍റെ കുഞ്ഞാലി മരക്കാര്‍ ലുക്ക്!!!!ബ്രഹ്മാണ്ഡ ചിത്രമായി ഒരുങ്ങുന്ന കുഞ്ഞാലി മരക്കാർ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളിൽ ഒന്നാണ്. നാൽപതു ചിത്രങ്ങൾക്ക് പുറത്ത് മലയാളിയെ കൈയടിപ്പിച്ച പ്രിയദർശൻ മോഹൻലാൽ ടീമിൽ നിന്ന് പുറത്തു വരുന്ന ചിത്രം 100 കോടി ബഡ്ജറ്റിന് പുറത്തു നിർമ്മാണ ചിലവ് വരുന്ന ചിത്രമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ടെക്നിഷ്യൻസ് ഒത്തു ചേരുന്ന ചിത്രത്തിന്റെ താര ബാഹുല്യം ഏറെ വലുതാണ്.

രാമോജി റാവു ഫിലിം സിറ്റിയിൽ ദേശിയ അവാർഡ് നേടിയ കലാസംവിധായകൻ സാബു സിറിളിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന വമ്പൻ സെറ്റിലാണ് ചിത്രീകരണം നടക്കുന്നത്. പ്രണവ് മോഹൻലാലാണ് ചിത്രത്തിൽ നേരുത്തേ ജോയിൻ ചെയ്തതിരുന്നു. കുഞ്ഞാലി മരക്കാരുടെ ചെറുപ്പകാലമാണ് പ്രണവ് ചിത്രത്തിൽ അവതരിപ്പിക്കുക. ഷൂട്ടിന്റെ ആദ്യ ദിനം തന്നെയാണ് പ്രണവും ജോയിൻ ചെയ്തത്. 125 ദിവസം നീളുന്ന ഷൂട്ട് ആണ് ചിത്രത്തിനുള്ളത്. പ്രണവിന്റെ കുഞ്ഞാലി മരക്കാര്‍ ലുക്ക് ഇതാണ്.

നാളിതുവരെയുള്ള മലയാളത്തിലെ ഏറ്റവുമുയർന്ന ബജറ്റ് ഉള്ള ചിത്രമാകും കുഞ്ഞാലി മരക്കാർ. താര നിരയിലും ടെക്നിഷ്യമാരിലും ഒരുപിടി കഴിവുറ്റ കലാകാരൻമാർ അണിനിരക്കുന്നു. നാൽപതു സിനിമകൾക്ക് മുകളിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിന്റെ അടുത്ത ചിത്രം നൽകുന്ന പ്രതീക്ഷകൾ ഏറെയാണ്.ഒരു വമ്പൻ താര നിര അണിനിരക്കുന്ന ചിത്രത്തിൽ മലയാള സിനിമയിൽ നിന്ന് മാത്രമല്ല, മറ്റു ഭാഷകളിൽ നിന്നും താരങ്ങൾ അഭിനയിക്കുന്നുണ്ട്. ആക്ഷൻ കിംഗ് അർജുൻ സർജ ഒരു നല്ല വേഷത്തിൽ മോഹൻലാലിനൊപ്പം ചിത്രത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയുള്ള കോസ്റ്യൂമിൽ അർജുൻ ഉള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. പ്രിയദർശന്റെ മകൾ കല്യാണിയും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Comments are closed.