ഇട്ട പോസ്റ്റ് പോസ്റ്റ് കാണാതാക്കിയ കേബിൾ പണിക്കാർ – wcc യെ ട്രോളി ജൂഡ് ആന്റണി ജോസഫ്

0
22

കസബ എന്ന ചിത്രത്തിന് എതിരെയും മമ്മൂട്ടിക്ക് എതിരെയും നടി പാർവതി സംസാരിച്ചതിന് ശേഷം ഒരുപാട് വിവാദങ്ങൾ ആളി കത്തിയിരുന്നു. വിവാദങ്ങളിലെ അവസാനതേതു വുമൺ ഇൻ സിനിമ കളക്ടീവ് മമ്മൂട്ടിക്കെതിരെ ഉള്ള തരത്തിലെ ഒരു ലേഖനം ഷെയർ ചെയ്തതാണ്. ഷെയർ ചെയ്ത പോസ്റ്റ് കുറച്ചു കഴിഞ്ഞു പ്രതിഷേധങ്ങൾ വന്നപ്പോൾ റിമൂവ് ചെയ്യുകയും ചെയ്തു. ഇതിനെ ട്രോളി സംവിധായകൻ ജൂഡ് ആന്റണി ജോസഫ് പോസ്റ്റ് ഇട്ടതു ഇങ്ങനെ..

ഇവിടെ വീടിന്റെ അടുത്ത് കേബിൾ പണിക്കാർ ഒരു പോസ്റ്റ് കുഴിച്ചു ഇന്നലെ. ഇന്ന് രാവിലെ അത് കാണാനില്ല. ഒരു പോസ്റ്റും പോലും ഉറപ്പായി നിർത്താൻ അറിയാത്ത ഇവരൊക്കെ എന്ത് കേബിൾ ടിവി. ഇതിലും ഭേദം റേഡിയോ ആണ്.

നേരത്തെ കസബ വിവാദത്തിൽ മമ്മൂട്ടിക്ക് എതിരെ സംസാരിച്ച പാർവതിയെ സർക്കസിലെ കുരങ്ങു എന്ന് താരതമ്യം ചെയ്തു ജൂഡ് വിവാദങ്ങൾക്ക് വഴി മരുന്ന് ഇട്ടിരുന്നു, ഇതിനെതിരെ പാർവതിയും പ്രതികരിച്ചപ്പോൾ പ്രശ്നം വഷളായി.