ഇട്ടിമാണി മെയ്ഡ് ഇൻ ചൈന യുടെ കൂടുതൽ വിവരങ്ങൾ പുറത്ത്



മോഹൻലാലിൻറെ അടുത്ത ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ചിത്രത്തിന്റെ ഷൂട്ട് ഏപ്രിൽ 25 മുതൽ തുടങ്ങും. ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ചിത്രം ഒരു ആക്ഷൻ കോമഡി എന്റെർറ്റൈനെർ ആണ്. കുന്നംകുളത്തുകാരൻ ഇട്ടിമാണി എന്ന കഥാപാത്രത്തിനെ ആണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്

ഫൺ എലെമെന്റ്സ് ഒരുപാട് നിറഞ്ഞ ഒരു സിനിമയാണ് ഇട്ടിമാണി. ജിബു ജേക്കബിന്റെ സംവിധാന സഹായികൾ ആയിരുന്ന ജിബി – ജോജു ടീം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെക്കാലത്തിനു ശേഷം മോഹൻലാൽ തൃശൂർ ഭാഷ സംസാരിക്കും എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹണി റോസ് ആണ് ചിത്രത്തിലെ നായിക. വിനു മോഹൻ, ധർമജൻ,ഹരീഷ് കണാരൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ചിത്രീകരണത്തിന് മുൻപ് തന്നെ റെക്കോർഡ് തുകക്ക് വിതരണാവകാശം വിറ്റു പോയിരിക്കുകയാണ്. വിദേശത്തു ലൂസിഫറിന്റെ വിതരണാവകാശം സ്വന്തമാക്കിയ ട്രൈ കളർ എന്റെർറ്റൈന്മെന്റ്സ് ആണ് വൻ തുകക്ക് ഈ ചിത്രത്തിന്റെയും വിതരണാവകാശം സ്വന്തമാക്കിയത്. യുകെ, യൂറോപ്പ്, ഏഷ്യ പസഫിക്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ട്രൈ കളര്‍ എന്റര്‍ടൈന്മെന്റ്സ് ഇട്ടിമാണി റീലീസ് ചെയ്യുക.ഓണം റീലീസ് ആണ് ചിത്രം

Comments are closed.