ഇക്കുറിയും കൊച്ചി കളക്ഷൻ പോയിന്റിൽ നെടുംതൂണായി ആ മനുഷ്യനുണ്ട് – ഇന്ദ്രജിത്

0
582

ഒത്തു ചേർന്ന് നിൽക്കുന്നതിന്റെ ശക്തി തന്നെയാണ് നമ്മുടെ നാടിനെ പ്രളയക്കെടുതികളിൽ നിന്നും കഴിഞ്ഞ തവണ കരകയറ്റിയത്‌. ഇക്കുറിയും മഴ വരുത്തി വച്ച കെടുതികളിൽ നിന്നും കര കയറാൻ ഒരുപാട് പേർ ഒത്തൊരുമിച്ചു നിൽക്കുന്നുണ്ട്. കേരളമെമ്പാടും രണ്ടര ലക്ഷത്തിലധികം പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. അവർക്ക് വേണ്ട ഭക്ഷണവും വസ്ത്രവും അവശ്യ സാധനങ്ങളും എല്ലാം ശേഖരിച്ചു നൽകുന്നത് കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള കളക്ഷൻ സെന്ററുകൾ വഴിയാണ്. ആയിരക്കണക്കിന് പേരാണ് ഇത്തരം കളക്ഷൻ സെന്ററുകളിൽ പാക്കിങ് കളക്ഷൻ എന്നി കാര്യങ്ങൾക്കായി പ്രവർത്തിക്കുന്നത്..

കഴിഞ്ഞ പ്രളയകാലത്തെ പോലെ തന്നെ ഇക്കുറിയും കൊച്ചിയിലെ കൂട്ടായ്മ അൻപോട് കൊച്ചിയുടെ നേതൃത്വത്തിൽ കളക്ഷൻ സെന്റർ തുറന്നിട്ടുണ്ട്. നടൻ ഇന്ദ്രജിത്ത്, ഭാര്യ പൂർണിമ എന്നിവരുടെ നേതൃത്വത്തിലാണ് അൻപോട് കൊച്ചിയുടെ പ്രവർത്തനം. കടവന്ത്രയിലെ റീജിണല്‍ സ്‌പോര്‍ട്‌സ് സെന്ററിലാണ് സാധനങ്ങള്‍ ശേഖരിക്കുന്നത്. മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നി ജില്ലകളിലേക്കുള്ള സാധനങ്ങളാണ് ഇപ്പോള്‍ ശേഖരിക്കുന്നത്…

കഴിഞ്ഞ വര്ഷത്തിലേത് പോലെ കളക്ഷൻ ക്യാമ്പിന്റെ തുടക്കം മുതൽ ഇന്ദ്രജിത് മറ്റു ജോലികൾ മാറ്റിവച്ചു സജീവമായി ഉണ്ട്. അൻപോട് കൊച്ചിയുടെ ഓരോ പ്രവർത്തനത്തിലും ദിശ കാട്ടി ഈ മനുഷ്യൻ നിൽക്കുന്നുണ്ട്. വെറുതെ ക്യാമ്പുകളിൽ ചെന്ന് പ്രഹസനം കാണിച്ചു പോകുന്നവരെ പോലെ അല്ല ഇന്ദ്രജിത്തും പൂര്ണിമയും. പൂർണമായും അവരുടെ നേതൃത്വത്തിൽ തന്നെയാണ് കൊച്ചി കളക്ഷൻ സെന്ററിലെ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്…