ആ പയ്യന് അന്ന് ഞാൻ നൽകിയത് ആയിരം രൂപ !! ദിലീപിന്റെ ആദ്യ പ്രതിഫലത്തെ പറ്റി സുരേഷ് കുമാർ..

0
18

മിമിക്രി വേദികളിൽ നിന്നുമാണ് ആലുവക്കാരൻ ഗോപാലകൃഷ്ണൻ എന്ന ദിലീപ് സിനിമയിലെത്തിയത് സഹ സംവിധായകനായി ആണ് ദിലീപ് ജീവിതം തുടങ്ങിയത്. കമലിന്റെ അസിസ്റ്റന്റ് ഡയറെക്ടർ ആയിരുന്നു ദിലീപ്. ദിലീപിന്റെ ആദ്യ ചിത്രം മോഹൻലാലിനെ നായകനാക്കി കമൽ ഒരുക്കിയ വിഷ്ണുലോകമാണ്. സുരേഷ് കുമാറായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്.

ആദ്യമായി വിഷ്ണു ലോകത്തിന്റെ ലൊക്കേഷനിലെത്തിയ ദിലീപിനെക്കുറിച്ച് ‘വനിത’യുടെ പുതിയ ലക്കത്തിൽ മനസ് തുറന്നിരുന്നു. വിഷ്ണു ലോകത്തിൽ അസ്സിസ്റ്റന്റുകളുടെ എണ്ണം കൂടുതലായിരുന്നത് കൊണ്ട് ആദ്യ കമൽ ദിലീപിനെ വേണ്ട എന്നാണ് പറഞ്ഞത് എന്നും പിന്നീട് താൻ ആണ് ദിലീപിനെ സെറ്റിൽ നിർത്താൻ പറഞ്ഞതെന്നും സുരേഷ് കുമാർ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. “ദിലീപ് ആദ്യം സഹസംവിധായകനായത് ഞാൻ നിർമിച്ച വിഷ്ണു ലോകം എന്ന സിനിമയിലാണ്. അസിസ്റ്റന്റ്സ് കൂടുതലായതിനാൽ കമലിന് ആദ്യം ദിലീപിനെ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞിരുന്നില്ല. ‘പിന്നീട് നോക്കാം’ എന്നു പറഞ്ഞു. അങ്ങനെയാണ് എന്റെ ബന്ധു കൂടിയായ അനിക്കുട്ടൻ ദിലീപിനെ എന്റെ അടുത്തു കൊണ്ടുവരുന്നത്. ഞാൻ സമ്മതിച്ചാൽ നിർത്താമെന്നാണ് കമൽ പറഞ്ഞിരിക്കുന്നത്. എന്തോ ഒരു തെളിച്ചം ആ പയ്യനിൽ കണ്ടതു കൊണ്ട് നിന്നോട്ടെ എന്നു ഞാനും പറഞ്ഞു. സിനിമയിൽ ദിലീപിന് ആദ്യം ശമ്പളം കൊടുക്കുന്നതും ഞാനാണ്. ആയിരം രൂപ. ആ സൗഹൃദമാണ് ഇപ്പോഴും തുടരുന്നത്..

ദിലീപ് ഒരു പ്രതിസന്ധി ഘട്ടത്തിൽ പെട്ടപ്പോൾ വലിയ സങ്കടം തോന്നി. ആദ്യം ദിലീപിനെ അനുകൂലിച്ച് സംസാരിച്ചതും ആദ്യം ജയിലിൽ പോയി കണ്ടതും ഞാനാണ്. ദിലീപിനു വേണ്ടി സംസാരിക്കാൻ പലർക്കും അതു ധൈര്യം കൊടുത്തു. ഇങ്ങനെ ഒരു മണ്ടത്തരം കാണിക്കുന്ന ആളല്ല ദിലീപ് എന്നാണ് എന്റെ പൂർണ വിശ്വാസം’..