ആ കഥാപാത്രത്തെ ചെയ്യാൻ ആദ്യം ഓർത്തത് ഹനീഫയെ – ഷങ്കർ!!

0
302

ബ്രഹ്മാണ്ഡ ചിത്രം 2. 0 വമ്പൻ റീലീസായി ആണ് തീയേറ്ററുകളിൽ എത്തിയത്. ചിത്രത്തിൽ മലയാള സിനിമയിൽ നിന്നൊരു സാനിധ്യവും ഉണ്ടായിരുന്നു. ഷാജോൺ കലാഭവൻ. ചിത്രത്തിലെ മന്ത്രി വേഷത്തിലെ ഷാജോണിൻറെ പ്രകടനത്തിനും ഏറെ കൈയടികളാണ് ലഭിച്ചത്. എന്നാൽ സംവിധായകൻ ഷങ്കറിനോട് ഈ കഥാപാത്രത്തെ കുറിച്ച് ചിന്തിച്ചപ്പോൾ ആദ്യം മനസ്സിൽ വന്ന രൂപം ആരുടേത് എന്ന് ചോദിച്ചപ്പോൾ വന്ന ഉത്തരം മറ്റൊന്നാണ്.

ഇങ്ങനൊരു കഥാപാത്രം മനസിലേക്ക് വന്നപ്പോൾ ആദ്യം മനസ്സിൽ വന്ന രൂപം കൊച്ചിൻ ഹനീഫയുടേതു ആണെന്നാണ് ഷങ്കർ പറയുന്നത്. മനോരമക്ക് നൽകിയ അഭിമുഖത്തിൽ ഷങ്കറിന്റെ വാക്കുകൾ ഇങ്ങനെ “”തമിഴിലെപോലെ തന്നെ നല്ല അഭിനേതാക്കളാണ് മലയാളത്തിലും ഉള്ളത്. മലയാളിതാരങ്ങളുടെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ ഓരോ സിനിമയിലും അങ്ങനെയൊരു വേഷം അവർക്ക് ഉണ്ടാകും. ഷാജോണിന്റെ കഥാപാത്രം എഴുതിയപ്പോൾ ഹനീഫയെയാണ് മനസ്സിൽ വന്നത്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ പിന്നെയാര് എന്ന ചിന്തയിലാണ് ഷാജോണിലേയ്ക്ക് എത്തിയത്.”

ഷങ്കറിന്റെ പല മുൻ ചിത്രങ്ങളിലും കൊച്ചിൻ ഹനീഫ അഭിനയിച്ചിട്ടുണ്ട്. ഷങ്കറിന്റെ അടുത്ത ചിത്രത്തിൽ മലയാളത്തിൽ നിന്ന് നെടുമുടി വേണുവും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മലയാള സിനിമയിൽ പ്രേമവും അങ്കമാലി ഡയറീസും എല്ലാം തന്നെ അത്ഭുതപ്പെടുത്തിയ സിനിമകളാണെന്നും, മലയാളം താരങ്ങൾ തന്റെ ചിത്രത്തിൽ അഭിനയിക്കുമ്പോൾ പ്രതിഫലത്തെ കുറിച്ച് സംസാരിച്ചാൽ ” നിങ്ങളക്ക് ഇഷ്ടമുള്ളത് തന്നാൽ മതി ” എന്നുമാണ് പറയുക എന്നും ഷങ്കർ അഭിമുഖത്തിൽ പറഞ്ഞു…