ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയായി ദീപിക !! ഫസ്റ്റ് ലുക്ക് പുറത്തു

0
141

ആസിഡ് ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേൽക്കുകയും ഒടുവിൽ അതിജീവിക്കുകയയും ചെയ്ത ലക്ഷ്മി എന്ന പെൺകുട്ടിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തുന്നു. മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന വേഷത്തിൽ എത്തുന്നത് ദീപിക പദുക്കോൺ ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിട്ടുണ്ട്.

ചിത്രീകരണം ഉടൻ തുടങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ദീപിക തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആണ് പുറത്തു വിട്ടത്. ആലിയ ഭട്ടും വിക്കി കൗശലും പ്രധാന വേഷത്തിൽ എത്തിയ ചിത്രമായ റാസി സംവിധാനം ചെയ്തത് മേഘ്‌ന ഗുൽസാർ ആണ്. മാലതി എന്നാണ് ദീപികയുടെ കഥാപാത്രത്തിന്റെ പേര്. .
ഫോക്സ് സ്റ്റാർ സ്റ്റുഡിയോസുമായി ചേർന്ന് ലീന യാദവ് ആണ് ഛപാക്ക് നിർമ്മിക്കുന്നത്.ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി ടി വി ഷോ അവതാരികയും ഒപ്പം സ്റ്റോപ്പ് ആസിഡ് അറ്റാക്ക് കാമ്പയിനിന്റെ മുൻനിര പ്രവർത്തകരിൽ ഒരാളുമാണ്. വിക്രാന്ത് മാസെയ് ചിത്രത്തിലെ നായക വേഷത്തിലെത്തും..