ആസിഡ് ആക്രമണം കഴിഞ്ഞും നായിക സുന്ദരി..സൂര്യമാനസത്തിന് ഉമ്മ..വിമര്‍ശിച്ച് കുറിപ്പ്..

0
10

തീയേറ്ററുകളിൽ വൻ വിജയം നേടിയ ചിത്രമാണ് ഉയരെ. പാർവതി പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഒരു ആസിഡ് അറ്റാക്ക് സർവൈവറിന്റെ കഥയാണ് പറയുന്നത്. നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത സിനിമക്ക് തിരകഥ ഒരുക്കിയത് ബോബി സഞ്ജയ്‌ ആണ്. ടോവിനോ തോമസും ആസിഫ് അലിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. നിരൂപക പ്രശംസയോടൊപ്പമാണ് ചിത്രം മികച്ച വിജയം തീയേറ്ററുകളിൽ കൈവരിച്ചത്.

ചിത്രത്തിനെ പറ്റി നടൻ ഹരീഷ് പേരടി എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുകയാണ്. ആസിഡ് ആക്രമണത്തിന് വിധേയയായെങ്കിലും ചിത്രത്തിലെ നായികയെ കാണാൻ നല്ല ഭംഗി ഉണ്ടെന്നും അതെ സമയം ചിത്രത്തിൽ ആസിഡ് അറ്റാക് അതിജീവന കേന്ദ്രത്തിലെ മറ്റു ഇരകൾക്ക് അത്ര ഭംഗി ഇല്ല എന്നും ഹരീഷ് കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ.

ആസിഡ് ആക്രമണത്തിനു ശേഷവും നായികയെ കാണാൻ നല്ല ഭംഗിയുണ്ട്… എന്നാൽ ആ സിനിമയിലെ തന്നെ ആസിഡ് ആക്രമണ അതിജീവന കേന്ദ്രത്തിലെ മറ്റു പെൺകുട്ടികൾക്കൊന്നും ആ ഭംഗിയില്ലാ.. (ജീവിത യാഥാർത്ഥ്യങ്ങളാണെന്ന് തോന്നുന്നു.)…സൗന്ദര്യം ഒന്നുമല്ലാ കഴിവാണ് പ്രധാനം എന്ന് പറയുന്ന സിനിമയിൽ പോലും നായികയുടെ സൗന്ദര്യം നിലനിർത്താനുള്ള ആ കച്ചവട ബുദ്ധിക്കു മുന്നിൽ കൈയ്യടിച്ചേ പറ്റു….

ഇടതു ഭാഗവും വലതു ഭാഗവും കൃത്യമായി അളന്നു മുറിച്ചുള്ള ആസിഡ് ആക്രമണം… എത്ര മനോഹരമാണത്.. (ഇതൊക്കെ കാണുമ്പോഴാണ് സങ്കേതികത ഇത്രയൊന്നും വളരാത്ത കാലത്തുള്ള സൂര്യമാനസത്തിന്റെ സംവിധായകൻ വിജി തമ്പി സാറിനൊരു ഉമ്മ കൊടുക്കാൻ തോന്നുന്നത്)..ഇത്തരം സിനിമകൾ ഒരു പാട് ഫെസ്റ്റിവലുകൾ ഇനിയും കയറി ഇറങ്ങുതോറും നല്ല ആസിഡ് ഏറുക്കാരെ തേടി പുറം രജ്യങ്ങളിൽ നിന്ന് ആളു വരുമോ എന്നാണെന്റെ പേടി….