ആശാ ശരത്തിന്റെ പ്രാങ്ക് പ്രൊമോഷൻ വീഡിയോ…പെട്ടത് കട്ടപ്പന പോലീസ്!!!

0
56

നടി ആശാ ശരത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഫേസ്ബുക് ലൈവിൽ എത്തി ഭർത്താവിനെ കാണാനില്ല എന്ന് പറഞ്ഞത് ഞെട്ടലോടെ ആണ് മലയാളികൾ കേട്ടത്. പലർക്കും അത് ഒരു സിനിമയുടെ പ്രൊമോഷൻ വീഡിയോ ആണെന്നുള്ളത് മനസിലായില്ല. എവിടെ എന്ന തന്റെ ചിത്രത്തിനെ പ്രോമോട് ചെയ്താണ് അങ്ങനെ ആശ സംസാരിച്ചത്. ഭർത്താവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കട്ടപ്പന പോലീസ് സ്റ്റേഷനിൽ അറിയിക്കണം എന്നാണ് ആശ വിഡിയോയിൽ പറഞ്ഞത്.

വീഡിയോ കണ്ടവർ പലരും പിന്നാലെ കട്ടപ്പന പോലീസ് സ്റ്റേഷനിൽ കാര്യമെന്തെന്നു അറിയാൻ വിളി തുടങ്ങി. പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നമ്പറിലേക്ക് വരെ വിളി എത്തി. സിനിമയുടെ പ്രചാരണമാണെന്ന് വിളിച്ചവരെ ബോധ്യപ്പെടുത്തേണ്ട ഗതികേടുണ്ടായെന്നും എസ്.ഐ. സന്തോഷ് സജീവൻ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. പ്രാങ്ക് വീഡിയോ ആണെന്ന് അറിയാതെ ആണ് ഇവർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്.

എന്നാൽ വലിയ രീതിയിലുള്ള വിമർശനമാണ് ആശാ ശരത് ഇപ്പോൾ നേരിടുന്നത്. ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലെ വീഡിയോ ചെയ്തതിനു ആശക്ക് എതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കഥാപാത്രമായി ആണ് ക്യാമറക്ക് മുന്നിൽ താൻ എത്തിയതെന്നും ഭർത്താവിന്റെ പേര് സഖറിയാ എന്നാണ് പറഞ്ഞതെന്നും വിമർശനങ്ങൾക്ക് എതിരെ ആശ ഒരു അഭിമുഖത്തിൽ പറഞ്ഞു…