ആറു ഫൈറ്റ് സീനുകൾ, അൻപതോളം പേർ ഒന്നിക്കുന്ന ഇന്‍റ്റർവെൽ ഫൈറ്റ് – തരംഗമാകാൻ മാസ്റ്റർപീസ്

0
33

കുഴപ്പക്കാരായ വിദ്യാർഥികൾ ഉള്ള കോളെജിലേക്ക് അതെ പോലെ കുഴപ്പക്കാരനായ ഒരു അധ്യാപകന്‍ അവരെ മെരുക്കാൻ എത്തുമ്പോളത്തെ കഥ നല്ല മാസ്സ് എന്റെർറ്റൈനെർ ആയി പറയാനാണ് തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ അജയ് വാസുദേവന്റെ ശ്രമം.മാസ്റ്റർപീസ് എന്ന് പേരിട്ട ചിത്രം ഈ നവംബറിൽ തിയേറ്ററിൽ എത്തിക്കാൻ പ്ലാൻ ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഉദയ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. ഇംഗ്ലീഷ് അധ്യാപകനായ എഡ്‌വേഡ്‌ ലിവിങ്സ്റ്റൺ എന്ന കഥാപാത്രത്തെ യാണ് മമ്മൂക്ക. കുഴപ്പക്കാരായ വിദ്യാര്‍ഥികളെ ഒതുക്കാന്‍ പ്രിന്‍സിപ്പല്‍ തന്നെയാണ് അവിടുത്തെ പൂര്‍വ്വവിദ്യാര്‍ഥി കൂടിയായിരുന്ന ‘എഡ്ഡി’ എന്ന എഡ്‌വേഡ്‌ ലിവിങ്‌സ്റ്റണിനെ അധ്യാപകനായി എത്തിക്കുന്നത്.

മാസ്സ് എന്റെർറ്റൈനെർ എന്ന് ബ്രാൻഡ് വാലുവിനു കോട്ടം തട്ടാതെ ആറു ഫൈറ്റ് രംഗങ്ങളും നാലു പാട്ടുകളുമായി ആണ് ചിത്രം ഒരുങ്ങുന്നത്. നാലു സ്ടണ്ട് മാസ്റ്റേഴ്സ് ആണ് ചിത്രത്തിനായി ഒരുമിക്കുന്നത്. ആറു ഫൈറ്റും വ്യത്യസ്ത രീതിയിയിൽ ആണ് ഒരുക്കുന്നത് എന്ന് സംവിധായകൻ അടുത്തിടെ പറയുകയുണ്ടായി. സിൽവ ഒരുക്കുന്ന ഇന്റർവെൽ സംഘട്ടന രംഗത്തിൽ ഏതാണ്ട് അൻപതോളം ഫൈറ്റേഴ്സ് ആണ് അണിനിരക്കുന്നത്. സിനിമയിലെ ഏറ്റവും മികച്ച രംഗങ്ങളിലൊന്നാകുമിതെന്നും അണിയറ പ്രവർത്തകർ പറയുന്നു.

മാസ്റ്റർപീസിന്റെ ഇന്റർവെൽ ഫൈറ്റ് സീനിന്റെ ഫോട്ടോ ഇപ്പോൾ സമൂഹമാധ്യങ്ങളിലൂടെ പ്രചരിക്കുകയാണ്‌. ചിത്രത്തിന്റെ ആക്ഷൻ കൈകാര്യം ചെയുന്നത് സിൽവ മാസ്റ്ററാണ് മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, സിജു ജോണ്‍, സാജു നവോദയ, ബിജുക്കുട്ടന്‍, ദിവ്യദര്‍ശന്‍, സുനില്‍ സുഖദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ്‌കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, മഹിമ നമ്പ്യാര്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയുന്നു വിനോദ് ഇല്ലമ്പിള്ളിയാണ് ക്യാമറ കൈകാര്യം ചെയുന്നത്.