ആരാധികമാരുടെ കത്തുകൾക്ക് മറുപടി അയക്കുന്ന ചാക്കോച്ചൻ!! ചാക്കോച്ചന്റെ ഒരു പഴയ ചിത്രം…ഒരു രാജമല്ലി വിരിയുന്ന പോലെയെന്ന പാട്ടും മൂളി ഫാസിൽ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബൻ മലയാള സിനിമയിലേക്ക് കടന്നു വന്നിട്ട് വർഷങ്ങൾ ഇരുപതിന്‌ മേലെയായി. ഈ കാലത്തിനിടെ പല താരങ്ങളും വന്നു, ചിലർ നിന്ന്, ചിലർ കൊഴിഞ്ഞു പോയി. എന്നാൽ ചാക്കോച്ചൻ ഇപ്പോഴും സ്ട്രോങ്ങ് ആണ്. റൊമാന്റിക് ഹീറോ എന്ന ഇമേജ് മാറി ഇപ്പോൾ കുറച്ചു കൂടെ പരുക്കൻ വേഷങ്ങളിലാണ് ചാക്കോച്ചൻ അഭിനയിക്കുന്നത്.

ഒരുകാലത്തു ചാക്കോച്ചന് ഉണ്ടായിരുന്ന ആരാധികമാരുടെ എണ്ണം സങ്കൽപ്പിക്കാൻ പറ്റുന്നതിലും മേലെയാണ് (അവരിൽ ഒരു ആരാധികയെ തന്നെയാണ് ചാക്കോച്ചൻ കല്യാണം കഴിച്ചത് എന്നുള്ളത് മറ്റൊരു സത്യം). സ്‌പ്ലെണ്ടർ ബൈക്കും ഓടിച്ചു ചാക്കോച്ചൻ കയറിക്കൂടിയത് അക്കാലത്തെ പെൺകുട്ടികളുടെ മനസുകളിലേക്ക് തന്നെയാണ്. നിറം, അനിയത്തിപ്രാവ്, നക്ഷത്ര കൂടാരം , മഴവില്ലു, പ്രേം പൂജാരി എന്നിങ്ങനെ റൊമാന്റിക് സിനിമകളുടെ കുത്തൊഴുക്കിൽ ചാക്കോച്ചൻ അന്നത്തെ ചോക്ളേറ്റ് ബോയി ആയി വിലസി…

സമൂഹ മാധ്യമങ്ങൾ വരുന്നതിനു മുൻപുള്ള കാലത്തു ചാക്കോച്ചന് ഒരു ദിവസം വരുന്ന കത്തുകളുടെയും പ്രണയലേഖനങ്ങളുടെയും എണ്ണം വളരെ വലുതാണ് എന്ന് ചാക്കോച്ചൻ തന്നെ പറഞ്ഞിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ വൈറലായൊരു ചിത്രമുണ്ട്. ആരാധികമാരുടെ കത്തുകൾ പരിശോധിക്കുന്ന ചാക്കോച്ചന്റെ ചിത്രമാണ് അത്. ഒന്നോ രണ്ടോ കത്തുകൾ അല്ല അതിലും മുകളിൽ ഉണ്ട് ആ ഫോട്ടോയിൽ. ഇന്ന് ദുൽഖരും ടോവിനോയും ഒക്കെയാണ് പ്രേക്ഷകരുടെ ഹാർട്ട് ത്രോബുകൾ എങ്കിൽ അന്ന് അതി മനുഷ്യനായിരുന്നു. ചാക്കോച്ചൻ എന്ന കുഞ്ചാക്കോ ബോബൻ…

Comments are closed.