ആയിരം കോടി നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി ബാഹുബലി 2ഒരു ഇന്ത്യൻ സിനിമയും നേടാത്ത തരത്തിൽ റെക്കോർഡുകൾ നേടി മുന്നോട്ട് കുതിച്ചു പായുകയാണ് ബാഹുബലി 2 .ഇതുവരെ തകർത്തെറിഞ്ഞ റെക്കോര്ഡുകളിൽ പലതും ആരും ഒരിക്കലും തകർക്കില്ലെന്നു വിശ്വസിച്ചവയാണ്. അവിശ്വസിനീയമായ പ്രതികരണമാണ് ബാഹുബലി 2 നു തീയേറ്ററുകളിൽ ലഭിക്കുന്നത്. ഈ പത്താം ദിനവും ഹൗസ്‌ഫുൾ ഷോകൾ മിക്ക റിലീസ് കേന്ദ്രങ്ങളിലും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ഇപ്പോൾ ഇതാ ആയിരം കോടി എന്ന റെക്കോർഡ് നേട്ടവും ചിത്രം കൈപ്പിടിയിൽ ഒതിക്കിയിരിക്കുന്നു. 8 ദിനം കൊണ്ട് 925 കോടി നേടിയ ചിത്രം ഒൻപതാം ദിനമായ ഇന്നലെ നൂറു കോടിയുടെ മുകളിൽ കളക്ഷൻ നേടി ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയെ സംബന്ധിച്ചു മാജിക് ഫിഗർ ആയ ആയിരം കോടി നേട്ടത്തിലെത്തി


നേടിയ 1000 കോടിയിൽ 800 കൊടിയും ഇന്ത്യൻ മാർക്കറ്റിലെ ചിത്രത്തിന്റെ കളക്ഷൻ ആണ്. ഇന്ത്യയിൽ മാത്രമല്ല റിലീസ് ചെയ്ത എല്ലാ രാജ്യങ്ങളിലും സ്ഥിതി വ്യസ്തസ്തമല്ല. നോർത്ത് അമേരിക്കയിൽ മറ്റു ഹോളിവുഡ് ചിത്രങ്ങളെ വെട്ടിച്ചു കളക്ഷനിൽ മൂന്നാം സ്ഥാനത്താണ് ചിത്രം ഇപ്പോൾ. ഒരു ഇന്ത്യൻ ചിത്രത്തെ സംബന്ധിച്ചു ചരിത്രപരമായ നേട്ടമാണ് ബാഹുബലി നേടുന്നത് . അപ്രാപ്യമാത് എന്ന കടമ്പ ബാഹുബലി കടന്നതിനു പിന്നിൽ രാജമൗലി എന്ന മാസ്റ്റർ ഡയറെക്ടറുടെ ക്ലാസും ഏതാണ്ട് ഒരു ലക്ഷം ആളുകളുടെ 4 വർഷത്തെ അശ്രാന്ത പരിശ്രമവുമാണ് . ഒട്ടനവധി നല്ല ഘടകങ്ങൾ ചേർന്ന് മികച്ച ചിത്രമായപ്പോൾ അതിനു കിട്ടിയ വരവേല്പ് സിനിമയെ നമ്മൾ എത്രമാത്രം സ്നേഹിക്കുന്നു എന്നിലതിനു തെളിവാണ്. സല്യൂട്ട് രാജമൗലി സാർ. ഇങ്ങൊരു ചിത്രം ഞങ്ങൾക്ക് തന്നതിന് ..നമ്മുടെ നാടിന്റെ പെരുമ ഉയർത്തിയ

Comments are closed.