ആദ്യ പകുതി കഴിഞ്ഞു… ഉണ്ടക്ക് എങ്ങും മികച്ച റിപോർട്ടുകൾ…ഖാലിദ് റഹ്മാൻ സംവിധാനം ചെയുന്ന ഉണ്ട ഇന്ന് തീയേറ്ററുകളിൽ എത്തി. എട്ടു കോടിയോളം രൂപ മുതൽ മുടക്കിൽ കേരളം കർണാടകം ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽ ചിത്രീകരിച്ച ഉണ്ട, ഒരു യഥാർഥ സംഭവത്തെ പിന്തുടർന്ന് സൃഷ്ടിച്ച സിനിമയാണ്. 2014 ൽ പത്രമാധ്യമങ്ങളിൽ വന്നൊരു വാർത്തയാണ് സിനിമയ്ക്കു ആധാരം, അനുരാഗ കരിക്കിൻ വെള്ളം എന്നൊരു ഹിറ്റിനു ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രം സാങ്കേതിക തികവ് കൊണ്ടും താര ബാഹുല്യം കൊണ്ടും ബഹുദൂരം മുന്നിലാണ്. ഒരു വലിയ താരനിര ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം എത്തുന്നു..

ടെൻഷൻ ബിൽഡിങ് എന്നത് ഒരു നല്ല സംവിധായകന് മാത്രമേ എക്സികുട്ട് ചെയ്യാൻ പറ്റു. ഉണ്ടയുടെ ഏറ്റവും വലിയ മികവും ആ ടെൻഷൻ ബിൽഡിങ് ആണ് . അതി ഗംഭീരമെന്നു പറയാനാകുന്ന രീതിയിൽ ഖാലിദ് റഹ്മാന് അതിനു കഴിഞ്ഞിട്ടുണ്ട്.അടുതെന്തു എന്ന് പ്രേക്ഷകന് എപ്പോഴും ചിന്തിക്കുന്ന രീതിയിൽ തിരക്കഥ വൃത്തിയായി പേസ് ചെയ്തിട്ടുമുണ്ട്. കഥക്ക് ആവശ്യമായ മൂഡ് കൊണ്ട് വരുന്നതിലും ഖാലിദ് റഹ്മാനും ടീമും വിജയിച്ചിട്ടുണ്ട് , സാങ്കേതിക തികവിൽ ഉണ്ടയുടെ ആദ്യ പകുതി മികച്ചൊരു അനുഭവം തന്നെയാണ്. എടുത്തു പറയേണ്ടത് കഥാപാത്രങ്ങളുടെ നിർമിതി തന്നെയാണ്. വളരെയധികം കഥാപാത്രങ്ങൾ വരുന്നതിൽ ഓരോത്തർക്കും പിന്നിലെ മൈന്യുട്ട് ഡീറ്റൈലിംഗ് ഒക്കെ എടുത്തു പറയേണ്ടതാണ്…

അനുരാഗ കരിക്കിൻ വെള്ളത്തിലെ കൊമേർഷ്യൽ എലമെന്റ് അതിലെ സിറ്റുവേഷണൽ ഹ്യുമർ ആയിരുന്നു . അതിന്റെ തുടർച്ചയെന്നോണം അത്തരം സിറ്റുവേഷണൽ കോമെടികൾ കൊണ്ട് ഉണ്ടയുടെ ആദ്യ പകുതി രസകരമാക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. രണ്ടാം പകുതിയും പ്രതീക്ഷക്കു അനുസരിച്ചു മികവ് പുലർത്തിയാൽ അടുത്തിടെ വന്ന ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് എന്ന് നിസംശയം പറയാം…

Comments are closed.