ആദ്യമായി ആയിരം ഷോ ആദ്യ ദിനത്തിൽ കടക്കുന്ന ചിത്രമായി വില്ലൻ!!!

0
347

മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ വില്ലൻ 27 നു റിലീസാകുകയാണ്. ഏറ്റവും കൂടുതൽ ഫാൻസ്‌ ഷോയുമായി എത്തുന്ന ചിത്രത്തിന്റെ ഫാൻസ്‌ ഷോ കൌണ്ട് നൂറ്റി അൻപത്തി അഞ്ചായി ഇതുവരെ. ഇനിയും അത് കൂടുമെന്നാണ് കണക്കുകൾ സൂചപ്പിക്കുന്നത്. 275 സ്‌ക്രീനുകളിൽ ഇതുവരെ വില്ലൻ പ്രദർശനം ഉറപ്പിച്ചിട്ടുണ്ട്. ഫൈനൽ സ്ക്രീൻ കൌണ്ട് ഏകദേശം മൂന്നൂറിൽ അധികമാകുമെന്നു അറിയുന്നു. കേരളത്തിന് പുറത്തും പല സെന്ററുകളിലും വില്ലൻ ഈ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്ക്രീൻ കൌണ്ട് എന്ന നേട്ടം നേടിയിട്ടുണ്ട്.

mohanlal villain new stylish images photos

ആയിരം ഷോകളിലധികമാണ് റീലിസിനു മുൻപ് വില്ലന് കേരളത്തിൽ മാത്രം ചാർട്ട് ചെയ്തിരിക്കുന്നത്. ആദ്യത്തെ ദിവസം ഒരു മലയാളം ചിത്രം പ്രദർശിപ്പിക്കുന്ന ഏറ്റവും കൂടിയ സ്ക്രീൻ കൌണ്ട് എന്ന റെക്കോർഡും വില്ലൻ സ്വന്തമാക്കിയിരിക്കുകയാണ്. വെളിപാടിന്റെ പുസ്തകത്തിന്റെ 903 ഷോകൾ എന്ന ആദ്യ ദിനത്തെ റെക്കോർഡിനെ മറികടന്നാണ് വില്ലൻ ഈ നേട്ടം നേടിയത്. പുലിമുരുകന് 880 ഷോകളും ദി ഗ്രേറ്റ് ഫാദറിന് 874 ഷോകളുമാണ് ഉണ്ടായിരുന്നത്.

ഈ സ്ക്രീൻ കൗണ്ടും ബുക്കിങ്ങിലെ വമ്പൻ നേട്ടവുമെല്ലാം സൂചിപ്പിക്കുന്നത് ഒന്ന് തന്നെയാണ് മലയാള ചിത്രം നേടിയ ഏറ്റവുമുയർന്ന ആദ്യ ദിന കളക്ഷൻ റെക്കോർഡ് എന്ന നേട്ടത്തിലേക്ക് വില്ലൻ നടന്നടുക്കും എന്ന് തന്നെയാണ്. ഗംഭീരമായ ബുക്കിങ്ങാണ് ചിത്രത്തിന് നടന്നിരുക്കുന്നത്. 8 കെ യിൽ ചിത്രീകരിക്കുന്ന ആദ്യ ചിത്രമായ വില്ലനിൽ വിശാലും തെലുങ്കു താരം ശ്രീകാന്തും പ്രധാന വേഷങ്ങളിൽ എത്തുന്നു. 27 നു രാവിലെ 8 മണി തൊട്ടാണ് ഫസ്റ്റ് ഷോ തുടങ്ങുന്നത്.