ആട് റീലീസ് ചെയ്ത ദിനം പുതിയ പ്രഖ്യാപനം നടത്തി വിജയ് ബാബു – ആട് 3 ഉടൻ വരുംഒരു വമ്പൻ പരാജയമായിരുന്നു ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം. ഒരുപക്ഷെ ഫ്രെയഡേ ഫിലിം ഹൗസ് നിർമ്മിച്ചിട്ടുള്ള സിനിമകളിൽ ഏറ്റവും കനത്ത പരാജയം നേടിയ ചിത്രം. എന്നാൽ തിയേറ്റർ റീലിസിൽ ദാരുണമായ പരാജയം നേടിയ സിനിമ ടോറന്റ് ഡി വി ഡി റീലിസിനു ശേഷം വൻ തരംഗമായി. നാടെങ്ങും ആട് മാനിയ തന്നെയായി. അത്രമേൽ വമ്പൻ ഹിറ്റായിരുന്നു ആടിലെ കഥാപാത്രങ്ങൾ ഡി വി ഡി റീലിസിനു ശേഷം പ്രേക്ഷകരുടെ ഇടയിൽ.

പ്രേക്ഷകർ ഇത്രമേൽ ആ കഥാപാത്രങ്ങളെ നെഞ്ചേറ്റിയത് കൊണ്ട് തന്നെയാണ്, വിജയ് ബാബു ആട് 2 നിർമ്മിക്കാൻ വീണ്ടും തയാറായത്. ആദ്യ വട്ടം പരാജയമായിരുന്നു എങ്കിലും രണ്ടാം വട്ടം തീയേറ്ററുകളിൽ ഓളങ്ങൾ ആട് 2 സൃഷ്ടിച്ചു. തീയേറ്ററുകൾ പൂരപ്പറമ്പായി. ആളുകൾ ചിത്രത്തെ നെഞ്ചേറ്റി. ഇന്നിതാ വിജയ് ബാബു പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്. ആട് 3 ഉറപ്പായും ഉണ്ടാകും എന്നാണ് അദ്ദേഹം ഇന്ന് ഫൈസ്ബൂക് പോസ്റ്റിൽ പറഞ്ഞത്.

ആട് ഒരു ഭീകരജീവിയാണ് എന്ന ആദ്യ ഭാഗം റിലീസ് ചെയ്ത തിയതിയില്‍ തന്നെയാണ് വിജയ് ബാബുവിന്റെ പ്രഖ്യാപനം. ‘ഫെബ്രുവരി 6, ഇതേ തിയതിയിലാണ് ആട് തിയേറ്ററുകളിലെത്തിയത്. ഇതേ തിയതിയില്‍ തന്നെയാണ് ആട് 2 ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്നു തന്നെ പറഞ്ഞേക്കാം, ആട് 3 വരും’ വിജയ് ബാബുവിന്റെ വാക്കുകൾ ഇങ്ങനെ.. ഷാജി പാപ്പൻ ഫാൻസ്‌ ഈ വാർത്തയെ ആഘോഷമാക്കുന്നുണ്ട്.

Comments are closed.