ആട് ആദ്യ ഭാഗത്തിന്റെ പരാജയത്തിൽ ഹൃദയം തകർന്നു – മിഥുൻ മാനുവൽ തോമസ്!!!മിഥുൻ മാനുവൽ തോമസ് എന്ന സംവിധായകന് ഒരുപക്ഷെ ഒരു വല്ലാത്ത വിധി തന്നെയാണ് എന്ന് പറയാം. ആദ്യ ചിത്രം തീയേറ്ററുകളിൽ ദുരന്തമാകുക അതിനു ശേഷം അതിന്റെ dvd റീലിസിനു ശേഷം ചിത്രം ഒരു കൾട്ട് സ്റ്റാറ്റസ് നേടുകയും പിന്നീടു അതെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ മാസം 22 നു വമ്പൻ റീലീസായി എത്തുമ്പോൾ ഇക്കുറി വിജയത്തിന്റെ മാറ്റു മിഥുൻ അറിഞ്ഞു. ഇന്ത്യൻ എക്സ്പ്രെസ്സിനു മിഥുൻ നൽകിയ അഭിമുഖം ഇങ്ങനെ.

“ആദ്യ ഭാഗം തീയേറ്ററുകളിൽ പരാജയമായപ്പോൾ ഹൃദയം തകർന്നു പോയി. അത് എന്റെ വിധി എന്ന് വേണം പറയാൻ. പക്ഷെ dvd റീലിസിനു ശേഷം എന്റെ ഇൻബോക്സ് മെസ്സേജുകൾ കൊണ്ട് നിറഞ്ഞു. ജനങ്ങൾ ആവശ്യപ്പെട്ടത് കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയത്. അല്ലാതെ ഞങ്ങളുടെ തീരുമാനം മാത്രമല്ലായിരുന്നു.”

ഷാജി പാപ്പന്റെയും കുടെയുള്ളവരുടെയും നിഷ്കളങ്കത തന്നെയാകും എല്ലാവര്ക്കും ഇഷ്ടമായത്. പാപ്പൻ ആരെയും തല്ലാൻ വെറുതെ പോകുന്നൊരാളല്ല, തല്ലു കിട്ടാറാണ് പതിവ്. കഥയുടെ ഒഴുകിനൊപ്പമാണ് അയാളുടെ യാത്ര. പാപ്പന്റെ ലൂക്കിന്റെയും മറ്റും കോൺട്രിബ്യുഷൻ ജയസൂര്യയുടെ ഭാഗത്തു നിന്ന് തന്നെയാണ്. ” മിഥുൻ പറയുന്നത് ഇങ്ങനെ.

Comments are closed.