ആക്രമിക്കപ്പെട്ട നടി അമ്മയിലേക്ക് !! പുതിയ വഴിത്തിരിവ്!!ആക്രമിക്കപ്പെട്ട നടിയെ തിരികെ സംഘടനയിലെത്തിക്കാൻ ‘അമ്മ സംഘടന ഭാരവാഹികൾ ശ്രമിക്കുന്നതായി റിപോർട്ടുകൾ. സംഘടയില്‍നിന്ന് രാജിവച്ചെങ്കിലും നടിയുമായി ഈ വിഷയം എക്സിക്യുട്ടീവ് അംഗങ്ങളില്‍ ചിലര്‍ സംസാരിച്ചപ്പോള്‍ അനുകൂല മറുപടി ലഭിച്ചുവെന്നാണ് സൂചന. പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായുള്ള സ്റ്റേജ് ഷോയുടെ തിരക്കിലായതിനാല്‍ നീണ്ടുപോയ തീരുമാനമെന്നാണ് അമ്മയുടെ തലപ്പത്തുള്ളവര്‍തന്നെ നല്‍കുന്ന വിവരം.

അക്രമിക്കപെട്ട നടി എന്ത് കാര്യം ആവശ്യപ്പെട്ടു പുറത്തു പോയോ അത് ദിലീപിന്റെ രാജിയോടെ കഴിഞ്ഞെന്നും. ഇനി നടിയുടെ സമ്മതമുണ്ടെങ്കിൽ ഉറപ്പായും തിരികെ സംഘടനയിലേക്ക് വരാം എന്നും എക്സിക്യൂട്ടീവ് അംഗങ്ങൾ പറയുന്നു ആക്രമിക്കപ്പെട്ട നടിയോടൊപ്പം രാജിവച്ച ഗീതുമോഹന്‍ദാസിന്റെയും റിമ കല്ലിങ്കലിന്റെയും രമ്യ നമ്പീശന്റെയും കാര്യത്തില്‍ സംഘടന പഴയ തീരുമാനത്തില്‍തന്നെ ഉറച്ചുനില്‍ക്കും. ‘അമ്മ’യിലേക്ക് തിരിച്ചുവരണമെന്ന താല്‍പര്യം ഗീതുവും റിമയും രമ്യയും അറിയിച്ചാല്‍ മാത്രം പരിഗണിക്കും.

Comments are closed.