അൽഫോൻസ് പുത്രൻ മോഹൻലാൽ പ്രൊജക്റ്റ് ഒരുങ്ങുന്നു?!!!വെറും രണ്ടു ചിത്രങ്ങൾ കൊണ്ട് മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരുടെ ലിസ്റ്റിൽ എത്തിയ സംവിധായകനാണ് അൽഫോൻസ് പുത്രൻ. നേരം തമിഴിലും മലയാളത്തിലും ഒരു തരക്കേടില്ലാത്ത വിജയമായി മാറിയപ്പോൾ പ്രേമം അതി ഗംഭീര വിജയമായിരുന്നു. സൗത്ത് ഇന്ത്യൻ ഭാഷകളിൽ എല്ലാം വമ്പൻ വിജയം നേടിയ ചിത്രത്തിന് ശേഷം അൽഫോൻസ് മൂന്നാമത്തെ ചിത്രത്തിനായി കാത്തിരിക്കുകയാണ്.

ആദ്യം അൽഫോൻസ് അടുത്ത് ചെയ്യുന്ന പ്രൊജക്ടിൽ പറഞ്ഞുകേട്ടത് സിമ്പുവിന്റെ പേരാണ്. എന്നാൽ ആ പ്രൊജക്റ്റ് മെറ്റീരിയലൈസ് ചെയ്തില്ലെന്ന് കേട്ടു പിന്നീട്. അത് കഴിഞ്ഞു മെഗാസ്റ്റാർ മമ്മൂട്ടിയുമൊത്തു ഒരു ബൈ ലിംഗവൽ പ്രോജെക്ടിലും അൽഫോൻസിൻറെ പേര് കേട്ടിരുന്നു. അതിനിടയിൽ അൽഫോൻസ് തോബാമ എന്ന സിനിമ നിർമ്മിച്ചിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം അൽഫോൻസ് എന്നു ഒരു സിനിമ സംവിധാനം ചെയ്യും എന്ന ചോദ്യം ബാക്കിയാണ്.

ആ ചോദ്യത്തിന് ഒരു ഉത്തരം ലഭിക്കുകയാണ് ഇപ്പോൾ വരുന്ന വാർത്തകളിലൂടെ. അൽഫോൻസ് പുത്രൻ മോഹൻലാലുമൊത്തു ഒരു പ്രോജെക്ടിനായി കൈ കോർക്കും എന്നാണ് അറിയുന്നത്. നേരത്തെ ഒപ്പം എന്ന മോഹൻലാൽ ചിത്രത്തിൽ അൽഫോൻസ് പ്രവർത്തിച്ചിട്ടുണ്ട്. അടുത്ത കാലത്തായി യുവ സംവിധായകർക്ക് മോഹൻലാൽ അവസരം നൽകാറുണ്ട്. അടുത്ത മോഹൻലാൽ ചിത്രം ഇട്ടിമാണിയും നവാഗത സംവിധായകരുടേതാണ്. അൽഫോൻസ് മോഹൻലാൽ ചിത്രത്തിന്റെ വിവരങ്ങൾ ജനുവരി ആദ്യ വാരം പുറത്തു വരുമെന്ന് അറിയുന്നു.

Comments are closed.