അൻപതു മിനിട്ടോളം ദളപതിയായി വിജയ്‌ – മെർസൽ മാജിക് ഇതെന്ന് അറ്റ്ലീ!!

0
21

മെർസൽ എന്ന വിജയ്‌ ചിത്രം ഈ മാസം 18 നു ദീപാവലി റീലീസായി തീയേറ്ററുകളിൽ എത്തുകയാണ്. വിജയ്‌ ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രം നാളിതുവരെ ഒരുതമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റീലീസുമായി ആണ് എത്തുന്നത്. ലോകവ്യാപകമായി 3300 സ്‌ക്രീനുകളിൽ എത്തുന്ന ചിത്രം ജപ്പാനിൽ പോലും 4 ലൊക്കേഷനിൽ പ്രദർശിപ്പിക്കുന്നുണ്ട്. മൂന്ന് നായികമാരുള്ള ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് എ ആർ റഹ്‌മാൻ ആണ്. ചിത്രത്തെ പറ്റി സംവിധായകൻ അറ്റ്ലീ പറയുന്നത് ഇങ്ങനെ…

“വിജയ്‌ ഫാൻസിനു ഒരു ട്രീറ്റ് ആണ് മെർസൽ. മൂന്ന് കഥാപാത്രങ്ങളെ വിജയ്‌ അവതരിപ്പിക്കുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ ഗ്രാമ തലവന്റെ വേഷം ഏറെ സ്പെഷ്യൽ ആണ്. ദളപതി എന്നാണ് ആ കഥാപാത്രത്തിന്റെ പേരു. അൻപതു മിനിട്ടോളം വരുന്ന 1980കളെ ബേസ് ചെയ്ത ആ കഥാപാത്രത്തിന്റെ എഫക്ട് നിങ്ങളെ ആനന്ദത്തിൽ ആറാടിക്കും അത്‌ എന്റെ ഉറപ്പ്.”

വിജയ്‌യെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മെർസൽ. ആദ്യമായി വിജയ്‌യോടൊപ്പം ഒന്നിച്ച തെറി ഒരു വമ്പൻ ഹിറ്റായിരുന്നു. ശ്രീ തേനാൻടാൽ ഫിലംസ് നിർമിക്കുന്ന മെർസൽ 130 കോടിക്ക് ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണ്. കേരളത്തിലും മൂന്നൂറിൽ അധികം തീയേറ്ററിൽ എത്തുന്ന ചിത്രം വിജയ്‌ എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നാഴിക കല്ലുകളിൽ ഒന്നാകുമെന്നു പ്രതീക്ഷിക്കാം