അൻപതാം ദിവസം 200 കോടി ക്ലബ്ബിൽ കയറി ലൂസിഫർ!!!ലൂസിഫർ, ഇതിനും മേലെ ഒരു വിജയം ഇനി മലയാള സിനിമയിൽ സ്വപ്‌നങ്ങൾ മാത്രമെന്ന് ഊന്നി പറഞ്ഞു കൊണ്ടാണ് ഓരോ റെക്കോർഡും ഈ ചിത്രം കടത്തി വെട്ടുന്നത്. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം അതി വേഗ അമ്പതു, നൂറു, നൂറ്റിഅന്പതു കോടി ക്ലബ്ബിലുകളിൽ നേട്ടം സൃഷ്‌ടിച്ച ശേഷം ഇപ്പോൾ ഇരുന്നൂറ് കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്. തീർത്തും സമാനതകൾ ഇല്ലാത്ത ഒരു വിജയം തന്നെയാണിത്.

അൻപതാം ദിനത്തിലാണ് ലൂസിഫർ 200 കോടി ക്ലബ്ബിൽ എത്തിയെന്ന ഒഫീഷ്യൽ പോസ്റ്റർ അണിയറക്കാർ പുറത്തു വിടുന്നത്. ഇപ്പോഴും പല മെയിൻ സെന്ററുകളിലും ചിത്രം പ്രദര്ശിപ്പിക്കപ്പെടുന്നുണ്ട്. ഇരുനൂറു കോടി ക്ലബ്ബിലെ എൻട്രി എന്ന നേട്ടം മാത്രമല്ല അടുത്ത ഇൻഡസ്ട്രിയൽ ഹിറ്റ് എന്ന ഖ്യാതിയിലേക്ക് കൂടെയാണ് ചിത്രം ഓടിയെത്തിയത്. പുലിമുരുകനായിരുന്നു ഇതിനു മുന്നിലത്തെ ഇന്ടസ്ട്രിയൽ ഹിറ്റ്. ചിത്രം ഇന്ന് മുതൽ ആമസോൺ പ്രൈമിലും പ്രദര്ശിപ്പിക്കപ്പെടുന്നുണ്ട്.

ലൂസിഫർ 2 പുറത്തു വരും എന്നാണ് ഓരോ മലയാളിയുടെയും പ്രതീക്ഷ. അതിനു ആക്കം കൂട്ടി പൃഥ്വിരാജും മുരളി ഗോപിയും അടക്കമുള്ളവർ ഓരോ സൂചനകളും നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ പലരും l2 വരുന്നെനും അതിൽ മോഹൻലാൽ ഡബിൾ റോളിൽ ആയിരിക്കും എന്നൊക്കെയുള്ള അനുമാനങ്ങൾ വസ്തുതകൾ സഹിതം നിരത്തിയിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ ലൂസിഫർ രണ്ടാം ഭാഗം വരുന്നതിനെ കുറിച്ചും സംസാരിച്ചിരുന്നു. ഒരു ഫ്രാഞ്ചൈസ് ആയി ആണ് ലൂസിഫർ ഡിസൈൻ ചെയ്തിട്ടുള്ളത് എന്നും. അത് തനിക്കും പ്രിത്വിക്കും അറിയാമെന്നും എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ എല്ലാം തന്നെ ശെരിയല്ലെന്നും ആണ് അദ്ദേഹം പറഞ്ഞത്.

Comments are closed.