അവധിക്കാലം അടിച്ചു പൊളിച്ചു റിമി ടോമി…ഫോട്ടോസ്ഗായികയും അവതാരികയും ഒക്കെ ആയി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് റിമി ടോമി. വര്ഷങ്ങളായി മലയാളികളെ തന്റെ പാട്ടുകളിലൂടെയും പ്രോഗ്രാമുകളിലൂടെയും ഒക്കെ എന്റെർറ്റൈൻ ചെയ്യിക്കുന്ന റിമി സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ യാത്രകൾക്ക് ഇടയിലുള്ള ചിത്രങ്ങളും വിഡിയോകളും ഒക്കെ റിമി സോഷ്യൽ മീഡിയയിലൂടെ പുറത്തു വിടാറുണ്ട്. ഇപ്പോളിതാ തന്റെ അവധികാലം ആഘോഷിക്കുന്ന റിമി ടോമിയുടെ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിട്ടുണ്ട്.

സ്പീഡ് ബോട്ടിൽ ഉള്ള യാത്രയും കടൽക്കരയിൽ നിന്നുള്ള ചിത്രങ്ങളും ഒക്കെയാണ് റിമി ടോമി പങ്കു വച്ചിരിക്കുന്നത്. മാലിദ്വീപിലാണ്‌ താരം ഇപ്പോൾ വെക്കേഷൻ ആഘോഷിക്കുന്നത്. റിമിയോടൊത്തു ‘അമ്മ റാണിയും സഹോദരന്റെ മകനും ചിത്രങ്ങളിൽ ഉണ്ട്. വൈറ്റ് ഫ്ലോറൽ ഡ്രസ്സ് ധരിച്ച റിമിയുടെ ബീച്ച് സൈഡ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നേരത്തെ സഹോദരൻ റിങ്കുവിനൊപ്പം നേപ്പാളിൽ വെക്കേഷൻ ചിലവഴിക്കുകയായിരുന്നു റിമി..

വിവാഹ മോചന വാർത്ത വന്നതിനു ശേഷം റിമി ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. റോയ്‌സ് കിഴക്കൂടാനുമായുള്ള 11 വർഷത്തെ ദാമ്പത്യ ജീവിതമാണ് റിമി അവസാനിപ്പിച്ചത്. 2008ൽ ആയിരുന്നു ഇവരുടെ വിവാഹം. ഡിവോഴ്സ് വാർത്ത തലകെട്ടുകളിൽ ഇടം പിടിച്ചെങ്കിലും റിമി അതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചു കണ്ടില്ല..

Comments are closed.