അറുപത്തിയേഴാം വയസിലും ആക്ഷൻ രംഗങ്ങളിലെ കിംഗ് മമ്മൂക്ക.. വീഡിയോ പുറത്തു വിട്ട് വൈശാഖ്മധുരരാജാ എന്ന വൈശാഖ് മമ്മൂട്ടി ചിത്രം ഒരു വമ്പൻ വിജയമായി മുന്നോട്ട് കുതിക്കുകയാണ്. ആദ്യ ദിനത്തിൽ പത്തു കോടിക്കടുപ്പിച്ചാണ് ചിത്രം കളക്ഷൻ നേടിയത്. അതിൽ 4. 2 കോടി രൂപ കേരളത്തിൽ നിന്നും 3 കോടി ജി സി സി യിൽ നിന്നുമാണ്. 260 സെന്ററുകളിൽ കേരളത്തിൽ എത്തിയ ചിത്രത്തിന് എങ്ങും ഫിൽഡ് സ്റ്റാറ്റസ് ആയിരുന്നു. സമാനതകൾ ഇല്ലാത്ത വിജയം ചിത്രം വരും ദിവസങ്ങളിലും കാഴ്ച വയ്ക്കുമെന്ന് രണ്ടാം ദിനത്തിലേയും തിയേറ്റർ റഷ് സൂചിപ്പിക്കുന്നു..

ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്ലസ്. വൈശാഖ് എന്ന സംവിധായകന്റെ ക്രിയേറ്റിവ് സ്കില്ലിനു ഒപ്പം പീറ്റർ ഹെയ്‌നിന്റെ മികവും കൂടെ ചേർന്നപ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ പിറവിയെടുത്തു. അറുപത്തിയേഴാം വയസിലും ആക്ഷൻ രംഗങ്ങളിലെ മമ്മൂട്ടിയുടെ മികവ് എടുത്തു പറയേണ്ടത് തന്നെയാണ്. ക്ലൈമാക്സ് ഫൈറ്റ് ഒക്കെ തിയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന തരത്തിലുള്ളവയാണ്.

ചിത്രത്തിലെ മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങളുടെ മേക്കിങ് വീഡിയോ സംവിധായകൻ വൈശാഖ് പുറത്തു വിട്ടിട്ടുണ്ട്. ഇത് പുറത്തിറങ്ങി നിമിഷങ്ങൾക്ക് ഉള്ളിൽ വൈറലാണ്. വയസ് അറുപത്തിയേഴ്‌ ആണെങ്കിലും ആക്ഷൻ രംഗങ്ങളിൽ ആ മനുഷ്യൻ ഇന്നും ചെറുപ്പമാണെന്നു ആ വീഡിയോ തെളിയിക്കുന്നു. വീഡിയോ കാണാം

Comments are closed.