അരുൺ ഗോപി ഐ എം വിജയൻറെ ബയോപിക് സംവിധാനം ചെയ്യും!!!

0
186

ബയോപിക് ചിത്രങ്ങൾ ധാരാളം പുറത്തു വരുന്ന കാലമാണിത്. ആ ലിസ്റ്റിലേക്ക് പുതിയൊരു ചിത്രം കൂടെ. റിപോർട്ടുകൾ പ്രകാരം ഐ എം വിജയൻറെ ജീവിതമാണ് തിരശീലയിൽ എത്തുന്നത്. കേരളത്തിന്റെ അഭിമാനമായ കറുത്ത മുത്ത് എന്ന് വിളിപ്പേരുള്ള ഐ എം വിജയം കേരള ഫുട്ബോളിനും ഇന്ത്യൻ ഫുട്ബോളിനും നൽകിയ സംഭാവനകൾ ഏറെയാണ്. അദ്ദേഹത്തിന്റ ജീവിതം സിനിമയാകുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.

രാമലീല എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് എത്തിയ അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുൺ ഗോപി അടുത്തിടെ ഒരു ഇന്റർവ്യൂയിൽ ആണ് ഈ വിവരം തുറന്നു പറഞ്ഞത്, എന്നാൽ കാസ്റ്റിന്റെ കാര്യം തീരുമാനിചിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.എന്നാൽ നേരത്തെ നിവിനും അരുൺ ഗോപിയുമായി ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നു എന്ന് വാർത്തകൾ വന്നിരുന്നു.നിവിൻ ചിത്രത്തിൽ ഐ എം വിജയൻറെ വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

ചിത്രത്തിന്റെ തിരക്കഥ നേരത്തെ ഫൈനൽ ആകിയിരുന്നതാണെന്നും എന്നാൽ പ്രജീഷ് സെന്നിന്റെ ക്യാപ്റ്റൻ എന്ന ചിത്രത്തിന്റെ റീലീസ് കാരണമാണ് ഈ പ്രൊജക്റ്റ് വൈകിയതെന്നു അറിയുന്നു. ഉടൻ ഈ ചിത്രത്തിന്റെ വാർക്കുകളിലേക് കടക്കും എന്നും അരുൺ ഗോപി അഭിമുഖത്തിൽ പറയുകയുണ്ടായി. ഇപ്പോൾ പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രമാണ് അരുൺ ഗോപി സംവിധാനം ചെയ്യുന്നത്. ചിത്രം ഈ മാസം അവസാനം റീലീസ് ചെയ്യും