അമർ അക്ബർ അന്തോണിമാരിൽ ഒരാൾ ഞാനായിരുന്നു !! എന്നെ അവസാന നിമിഷം ഒഴിവാക്കിയതാണ് : ആസിഫ് അലി!!

0
422

നാദിർഷ, കുറച്ചു വർഷങ്ങൾക്ക് മുൻപ് ഒരു ഗായകനായും മിമിക്രി താരമായും മാത്രം അറിയപ്പെട്ടിരുന്ന ആളാണ് നാദിർഷ. എന്നാൽ ഇന്ന് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ കൂടെയാണ് അദ്ദേഹം. അമർ അക്ബർ ആന്റണിക്കും കട്ടപ്പനയിലെ ഹൃതിക്ക് റോഷനും ശേഷം നാദിർഷ സംവിധാനം ചെയുന്ന മേരാ നാം ഷാജി റീലിസിനു ഒരുങ്ങുകയാണ്. ആസിഫ് അലി, ബിജു മേനോൻ, ബൈജു സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് നിർമ്മിക്കുന്ന ചിത്രത്തിൽ നിഖില വിമൽ ആണ് നായിക. മൂന്ന് നഗരങ്ങളിൽ ജീവിക്കുന്ന ഷാജി എന്ന് പേരുള്ള മൂന്നു പേരുടെ ജീവിതകഥയാണ് മേരാ നാം ഷാജി പറയുന്നത്. ചിത്രത്തിന്റെ ഓടിയോ ലോഞ്ച് അടുത്തിടെ കൊച്ചി ലുലു മാളിലെ വൻ ജനക്കൂട്ടത്തിനു മുന്നിൽ വച്ച് നടന്നു. ആസിഫ് അലി, നിഖില, രമേശ് പിഷാരടി, കുഞ്ചാക്കോ ബോബൻ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിന് എത്തിയിരുന്നു. ആസിഫ് അലി വേദിയിലെത്തിയപ്പോൾ ഹർഷാരവത്തോടെ ആണ് ജനങ്ങൾ വരവേറ്റത്.

ആസിഫ് ഓഡിയോ ലോഞ്ചിൽ സംസാരിക്കുന്നതിനിടെ ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ മൂന്ന് നായകന്മാരിൽ ഒരാളായി തന്നെയാണ് ആദ്യം നാദിർഷ തീരുമാനിച്ചത് എന്നും അവസാന നിമിഷം ഒഴിവാക്കിയതാണെന്നും ആസിഫ് അലി പറയുന്നു. പക്ഷെ പിന്നീട് ഫൈസൽ എന്ന നല്ലൊരു വേഷം ചിത്രത്തിൽ നൽകി എന്നും അതിൽ താൻ ഏറെ സന്തോഷവാൻ ആണെന്നും താരം കൂട്ടിച്ചേർത്തു.