“അമ്പലപ്പുഴ ഉണ്ണി കണ്ണനോട് നീ” പാടാന്‍ സിവ കേരളത്തിലേക്ക്!!!“അമ്പലപ്പുഴ ഉണ്ണി കണ്ണനോട് നീ” ഒരു മലയാളി പോലും തോറ്റു പോകുന്ന ഉച്ചാരണ ശുദ്ധിയിൽ ഈ പാട്ട് പാടിയ ആ കൊച്ചു മിടുക്കിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായത് വഴി നമ്മളെല്ലാം കണ്ടതാണ്. ധോണിയുടെ മകൾ സിവ എന്ന രണ്ടു വയസുകാരി മിടുക്കിക്കു ഒരുപാട് അനുമോദനങ്ങളും ഇതിന്റെ പേരിൽ ലഭിച്ചു. ഇപ്പോളിതാ തിരുവിതാങ്കൂർ ദേവസം ബോർഡിൻറെ പിന്തുണയോടെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കുഞ്ഞു സിവയെ ക്ഷണിച്ചിരിക്കുകയാണ് ക്ഷേത്രം അധികാരികൾ.

ജനുവരിയിൽ നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായി ആണ് സിവയെ കേരളത്തിലേക്ക് ക്ഷണിച്ചത്. സിവയുടെ പാട്ട്നെ അഭിനന്ദിച്ചു കത്ത് എഴുതിയെന്നും അതോടൊപ്പമാണ് ക്ഷണിച്ചിരിക്കുന്നത് എന്ന് ക്ഷേത്ര ഉപദേശ സമിതി അറിയിച്ചു, ധോണി ഈ ക്ഷണം സ്വീകരിക്കുമെന്നാണ് പ്രതീക്ഷ എന്നു ഉപദേശക സമിതി അറിയിച്ചു..ധോണിയുടെ സുഹൃത്തും മലയാളി രഞ്ജി താരവുമായ സതീഷ്, ധോണിയുടെ വീട്ടിലേക്ക് കണ്ടു പിടിച്ചു നൽകിയ ജോലിക്കാരി വഴിയാണ് സിവ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് എന്ന പാട്ട് പഠിച്ചത്. ഒരുപാട് പേർ വീഡിയോ കാണുകയും ഷെയർ ചെയുകയും ചെയ്തിരുന്നു

Comments are closed.