അഭിനയ ജീവിതത്തിന്റെ പതിനഞ്ചാം വർഷത്തിലേക്ക് കടക്കുന്ന പ്രഭാസിന് ആശംസകൾബാഹുബലിയായി ഇന്ത്യയൊട്ടാകെ ഉള്ള പ്രേക്ഷകരെ വിസ്മയിപ്പിച്ച നടൻ പ്രഭാസിന് ഇത് തന്റെ അഭിനയ ജീവിതത്തിലെ 15ാം വർഷം. 2002 ൽ പുറത്തിറങ്ങിയ ഈശ്വർ എന്ന ചിത്രത്തിലൂടെയായിരുന്നു വെങ്കിട്ട സത്യനാരായണ പ്രഭാസ് രാജു എന്ന പ്രഭാസ് അഭിനയത്തിന്റെ വെള്ളിവെളിച്ചത്തിൽ എത്തുന്നത്. പ്രഭാസിന് ഒരു ഫാൻ ഫോള്ളോവിങ് സൃഷ്ട്ടിക്കാൻ രാജമൗലിയുടെ ഛത്രപതി തന്നെ വേണ്ടി വന്നു. ഒരു പക്ഷെ തെലുങ്ക് സിനിമയിലെ യുവ സൂപ്പർ താരങ്ങളിൽ ഏറെ മികച്ച രീതിയിൽ അഭിനയം കാഴ്ചവയ്ക്കുന്ന നടനാണ് പ്രഭാസ് നിസംശയം പറയാം. പ്രഭാസിന്റെ സെറ്റൽഡ് ആക്ടിങ് ഒക്കെ കാണാൻ ബാഹുബലി വരെ പോകേണ്ട കാര്യമൊന്നുമില്ല. ഡാർലിംഗ്, മിസ്റ്റർ മിസ്റ്റർ പെർഫെക്ട്, മിർച്ചി എന്നീ ചിത്രങ്ങൾ പരിശോധിച്ചാൽ മാത്രം മതി. ആ കഥാപാത്രങ്ങളിലും മറ്റു ഇന്ടസ്ട്രികളിലെ പോലെ പ്രോട്ടഗോണിസ്റ് കഥാപാത്രങ്ങൾ ചലഞ്ചിങ് ആയി ഒന്നുംതന്നെ ഇല്ലായിരുന്നെങ്കിലും കിട്ടയാതൊക്കെ ഈ നടൻ മറ്റുള്ളവരിൽ നിന്ന് മികച്ചതാക്കി ചെയ്തു . ഒരു പക്ഷെ തെലുങ്ക് സിനിമയിൽ ആയതുകൊണ്ടാകാം അന്ന് ഒരു യുവനടന്മാർക്ക് ചലഞ്ചിങ് ക്യാരക്ടറുകൾ ലഭിച്ചിരുന്നില്ല. ഇന്ന് തെലുങ്ക് സിനിമ പരീക്ഷിക്കുന്നതിന്റെ നാലിലൊരു അംശം പോലും എസ്പീരിമെന്റ സബ്ജക്ട് അന്ന് ഉണ്ടായിരുന്നില്ല എന്നത് പ്രഭാസിനെ പോലുള്ള യുവ നടന്മാരുടെ നല്ല അഭിനയ മുഹൂർത്തങ്ങൾക്ക് വേദികൾ ഇല്ലാതെ ആക്കി.

തെലുങ്ക് സിനിമ പരിശോധിച്ചാൽ തന്നെ മനസിലാകും ചിരഞ്ജീവി, നാഗാർജുന പവൻ കല്യാൺ , വെങ്കടേഷ് എന്നിവർക്ക് ശേഷം ഉയർന്ന് വന്ന യുവ നടൻമാർ ഒരു പാറ്റേൺ സബ്ജെക്റ്റുകൾ ഫോളോ ചെയ്ത് വന്നവരാണ് . അതിലും പ്രഭാസ് ഏറെ വ്യത്യസ്‍തനായിരുന്നു. മറ്റു നടൻമാർ മാസ്സ് കഥാപാത്രങ്ങൾ മാത്രം പരീക്ഷിച്ചുകൊണ്ടിരുന്നപ്പോൾ അന്നത്തെ തെലുങ്ക് സിനിമയിലെ മൈനർ experiment കഥാപാത്രങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്നത് പരീക്ഷിക്കുക മാത്രമല്ല അവയിൽ അദ്ദേഹംമികവ് പുലർത്തിരുന്നു. ഒരാൾ മാസിൽ, മറ്റൊരാൾ മാസ്സ് കോമഡി, മറ്റൊരാൾ റോമിയോ എന്നീ ലേബൽ സൃഷ്ട്ടിച്ച എടുക്കുമ്പോഴും പ്രഭാസിന് അത്തരമൊരു ലേബൽ ഉണ്ടായിരുന്നില്ല. അതിന് അദ്ദേഹം കാരണം എല്ലാത്തരം കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു.

തെലുങ്ക് ചലച്ചിത്ര നിർമ്മാതാവായിരുന്ന യു. സൂര്യനാരായണ രാജുവിൻ്റെയും ഭാര്യ ശിവകുമാരിയുടെയും മൂന്നു മക്കളിൽ ഇളയവനായി മദ്രാസ്സിൽ ജനിച്ച പ്രഭാസ്. തന്റെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ബിടെക് ബിരുദം നേടിക്കഴിഞ്ഞതിനു ശേഷമാണ് സിനിമയിലേക്ക് കടന്നത്. സിനിമയുമായി ബന്ധപ്പെട്ട കുടുംബത്തിലുള്ള വ്യക്തി എന്നത് സിനിമ പ്രവേശനം എളുപ്പമാക്കിയെങ്കിലും . പ്രഭാസ് സിനിമയിൽ ഒരുപാട് പ്രാവിശ്യം തഴയപ്പെട്ടുവെന്നത് സത്യമായ കാര്യമാണ്. ആദ്യ കാലങ്ങളിൽ പറഞ്ഞു വച്ച കഥാപാത്രങ്ങളിൽ നിന്ന് മാറ്റുകയും ചെയ്തിരുന്നു. പക്ഷേ കരിയറിന്റെ തുടക്കത്തില്‍ തന്റെ ഉയരം ഒരു പ്രശ്‌നമായി മാറി. ഉയരം കുറഞ്ഞ അന്നത്തെ പല ഗ്ലാമർസ് നായികമാര്‍ ഇക്കാരണത്താല്‍ മാത്രം പ്രഭാസിനെ ഒഴിവാക്കിട്ടുണ്ട്.
സബ്ജെക്ട് സെലെക്ഷൻ ഈ നടന്റെ കാരൃർ ഗ്രാഫിന്റെ പെട്ടന്ന് ഉയരുന്നതിന് കാരണമായി. രാജമൗലിയുടെ ഛത്രപതി മാസ്സ് പരിവേഷങ്ങൾ പ്രഭാസിൽ മികച്ചതെന്ന് തെളിച്ചുവെങ്കിൽ . ബില്ല ഒരു സ്റ്റൈലിഷ് പരിവേഷം പ്രഭാസിന് നൽകി., അതിന് ശേഷം വന്ന ഡാർലിംഗും , മിസ്റ്റർ പെർഫക്റ്റും, മിർച്ചിയും ഫാമിലി എന്റെർറ്റൈനെറുകളും തന്നിൽ ഭദ്രമാണെന്ന് പ്രേക്ഷകർക്ക് കാട്ടി കൊടുത്തു.

ബാഹുബലിയിലേക്ക് വരുമ്പോൾ പ്രഭാസിന്റെ അഭിനയം വിസ്മയമാകുന്നു. ഇതുവരെ കണ്ടതിൽ നിന്ന് കുറെയേറെ മികവുറ്റ, അതിശയകരമായ ഒന്ന്. സെറ്റിയിൽഡ് ആക്ടിങും എസ്പ്രഷനുകളുടെ പ്ലേസ്‌മെന്റ്സും നാച്ചുറൽ ആയി. വീണ്ടും പറയുന്നു ഒരുപാട് അവിസ്മരണീയ അഭിനയ മുഹൂർത്തങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും തെലുങ്കു പോലൊരു ഇൻഡസ്ട്രയിൽ ഏറെ വ്യത്യസ്‍ത തിരഞ്ഞെടുക്കുകയും തനിക്കു കിട്ടിയ കഥാപാത്രങ്ങളിൽ അഭിനയിച്ചു പ്രതിഫലിക്കുന്നതിൽ മികവും ഈ നടൻ കാട്ടി.