അഭിനയത്തിൽ അമ്മയെ കടത്തി വെട്ടി മകൾ – ബിന്ദു പണിക്കരുടെ മകൾ അരുന്ധതിയുടെ ടിക് ടോക് കാണാം

0
778

മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച താരമാണ് ബിന്ദു പണിക്കർ. കോമെടി വേഷങ്ങൾ മാത്രമല്ല സൂത്രധാരൻ പോലുള്ള സിനിമകളിലെ സീരിയസ് റോളുകളിലും അവർ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. വര്ഷങ്ങളുടെ അനുഭവ പാരമ്പര്യമുള്ള നടി ഇപ്പോഴും സിനിമയിൽ സജീവമാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ ബിന്ദു പണിക്കാരിനേക്കാൾ പ്രീതിയുള്ള ഒരു താരം ബിന്ദുവിന്റെ വീട്ടിലുണ്ട്. വേറാരുമല്ല ബിന്ദു പണിക്കരുടെ മകൾ അരുന്ധതി. അരുന്ധതി ചെയ്ത ഡബ്‌സ്മാഷ് വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.

അമ്മയെ കടത്തി വെട്ടുന്ന അഭിനയ മികവെന്നാണ് അരുന്ധതിയുടെ ഡബ്‌സ്മാഷ് പ്രകടനത്തെ പറ്റി സോഷ്യൽ മീഡിയ ലോകം പറയുന്നത്. അരുന്ധതിയുടെ സിനിമ പ്രവേശനം എന്നാണ് എന്ന് മറ്റൊരു കൂട്ടരും ചോദിക്കുന്നുണ്ട്. മോഹന്‍ലാല്‍, ദിലീപ്, സൂര്യ, ജ്യോതിക തുടങ്ങിയവരുടെ ഡബ്‌സ്മാഷുകളുമായി ആണ് അരുന്ധതി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.

150 ചിത്രങ്ങളിലേറെ വേഷമിട്ട ബിന്ദു പണിക്കർ 1997 ൽ ആണ് വിവാഹിതയായത്, ഭർത്താവ് ബിജു ഹൃദയാഘാതം മൂലം 2003 ൽ മരിച്ചു. 2009 ൽ ബിന്ദു നടൻ സായ്‌കുമാറിനെ വിവാഹം കഴിച്ചു. അരുന്ധതിയുടെ വീഡിയോകളിൽ സായികുമാറും എത്താറുണ്ട്.