അഭിനയകലയിലെ ഇതിഹാസമായ മോഹൻലാലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യം – അര്ബാസ് ഖാൻ

0
80

മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് ഒരുക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. ആറു വർഷങ്ങൾക്ക് ശേഷമാണു സിദ്ദിഖും മോഹൻലാലും ഒരു സിനിമക്ക് വേണ്ടി ഒന്നിക്കുന്നത്. ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രമായിരുന്നു ഇതിനു മുൻപ് ഇവർ ചെയ്ത ചിത്രം. സാമ്പത്തിക നേട്ടമുണ്ടാക്കിയ ഒരു സിനിമയാണത്. ഇക്കുറി സിദ്ദിഖിന്റെ പ്രൊഡക്ഷൻ കമ്പനി ആയ എസ് പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ ഫ്യൂക്രി എന്ന ചിത്രമാണ് സിദ്ദിഖ് അവസാനം ചെയ്തത്.

സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാൻ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അർബാസിന്റെ ആദ്യ മലയാളം ചിത്രമാകും ഇത്. അര്ബാസ് അറിയപ്പെടുന്ന ഒരു സംവിധായകൻ കൂടെയാണ്. ദബാംഗ് 2 പോലുള്ള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. വേദാന്തം എന്ന കഥാപാത്രമായി ആണ് അര്ബാസ് എത്തുന്നത്. ബോളിവുഡിലും അര്ബാസ് അഭിനയിച്ചിട്ടുണ്ട്. ജൂണ്‍ അവസാനവാരമാണ് ബിഗ് ബ്രദര്‍ ചിത്രീകരണം തുടങ്ങുക.

അര്ബാസ് ഖാൻ മോഹൻലാലിനൊപ്പം നിൽക്കുന്ന ഫോട്ടോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. അഭിനയ കലയിലെ ഇതിഹാസമായ മോഹൻലാലിനൊപ്പം അഭിനയിക്കാൻ പോകുന്നതിൽ ഏറെ സന്തോഷമെന്നാണ് അര്ബാസ് കുറിച്ചത്. ജൂലൈയിൽ ചിത്രം ഷൂട്ട് തുടങ്ങുമെന്നും അര്ബാസ് കുറിചു. റജീന കസാന്ദ്ര, സത്നാ ടൈറ്റസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. അനൂപ് മേനോൻ, സർജാനോ ഖാലിദ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.