അപ്പോൾ ഇതായിരുന്നു അല്ലെ സൗന്ദര്യ രഹസ്യം – നവ്യയുടെ കിടിലന്‍ സൂംബ ഡാൻസ്..മലയാളികൾക്ക് എക്കാലവും ഓർത്തിരിക്കാവുന്ന ഒരുപിടി കഥാപാത്രങ്ങൾ പകർന്നു തന്ന നടിയാണ് നവ്യ നായർ. വിവാഹ ശേഷം ഇടക്ക് കുറച്ചുനാൾ സിനിമയിൽ നിന്നും നൃത്ത രംഗത്ത് നിന്നും മാറി നിന്നെങ്കിലും നവ്യ ഇപ്പോൾ കലാ രംഗത്ത് സജീവമായുണ്ട്. യുവജനോത്സവ വേദികളിൽ നിന്ന് സിനിമയിലെത്തിയ നവ്യ ഇപ്പോഴും നൃത്തത്തെ തന്നേക്കാളേറെ സ്നേഹിക്കുന്നു. നവ്യക്ക് വിദ്യാർഥികളായും നിരവധി പേരുണ്ട്.

നവ്യ സമൂഹ മാധ്യമങ്ങളിൽ ഏറെ സമയം ചിലവഴിക്കുന്ന ഒരു വ്യക്തിയാണ്. തന്റെ ചിത്രങ്ങളും, നൃത്ത വിഡിയോകളും എല്ലാം താരം പങ്കു വയ്ക്കാറുണ്ട്. അടുത്തിടെ നവ്യ പങ്കു വച്ച മെലിഞ്ഞ ലുക്കിൽ ഉള്ള സ്വന്തം ചിത്രങ്ങൾ വൈറലായിരുന്നു. അന്ന് തന്നെ പലരും താരത്തിനോട് ഫിറ്റ്നസ് രഹസ്യം എന്താണെന്നു കമെന്റുകളിലൂടെ ചോദിച്ചിരുന്നു.

ഇപ്പോളിതാ അതിനു ഉത്തരമെന്നോണം താരം ഒരു വീഡിയോ പങ്കു വച്ചിട്ടുണ്ട്. സുമ്പ ഡാൻസ് കളിക്കുന്ന വീഡിയോ ആണ് താരം പങ്കു വച്ചത്. നിമിഷങ്ങൾക്കുള്ളിൽ അത് വൈറലായിരുന്നു. ശരീര സൗന്ദര്യം നിലനിർത്താൻ ഏറെ സഹായിക്കുന്ന സുമ്പാ ഡാൻസ് ഇന്ന് ഏറെ ജനപ്രിയമാണ്..

 

View this post on Instagram

 

A post shared by Navya Nair (@navyanair143) on

Comments are closed.