അപ്പാനി രവി ഇനി സണ്ണി വെയ്‌നോടൊപ്പം പോക്കിരി സൈമണിൽ..pokkiri simon

ഒരു നടന് പ്രേക്ഷക മനസ്സിൽ വ്യക്തമായ ഒരു സാന്നിധ്യം പതിപ്പിക്കാൻ അധിക സിനിമകളുടെ ആവശ്യം ഇല്ലെന്നു തെളിയിച്ച അതി ഗംഭീരമായ ഒരു പ്രകടനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവഹിച്ച അങ്കമാലി ഡയറീസിലെ ശരത് എന്ന നടന്റെ, ഒരുപക്ഷേ ശരത് എന്ന പേരിനേക്കാൾ ഇദ്ദേഹത്തെ പ്രേക്ഷകർ അറിയുന്നത് അപ്പാനി രവി എന്ന പേരിലാകും. ഒരൊറ്റ സിനിമ കൊണ്ട് ഭൂരിഭാഗം പ്രേക്ഷകരുടെയും കയ്യടികൾ വാരിക്കൂട്ടിയ ശരത്തിനെ മലയാള സിനിമ കൂടെ കൂട്ടി കഴിഞ്ഞു. സണ്ണി വെയ്ൻ നായകനാകുന്ന പുതിയ ചിത്രത്തിൽ സണ്ണി വെയ്‌നോടൊപ്പം ശരത്തും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് അറിയാൻ കഴിയുന്നത്.

പോക്കിരി സൈമൺ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ നിർമ്മാണം നിർവഹിക്കുന്നത് കൃഷ്ണൻ സേതുകുമാർ ആണ്. ചിത്രം സംവിധാനം ചെയുന്നത് ജിജോ ആന്റണിയും . ഒരു കൂട്ടം വിജയ് ആരാധകരുടെ കഥ പറയുന്ന ചിത്രത്തിൽ ശരത്തിനോടൊപ്പം അങ്കമാലി ഡയറീസിലെ 10 ml തോമസു, സ്പാർക് കുഞ്ഞൂട്ടി എന്നെ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻമാരും പോക്കിരി സൈമൺന്റെ ഭാഗം ആകും എന്നറിയാൻ കഴിയുന്നു. പൃഥ്വിരാജ് നായകനായ ഡാർവിന്റെ പരിണാമം ആയിരുന്നു ജിജോ ആന്റണിയുടേതായി പുറത്തിറങ്ങിയ അവസാന സിനിമ. ഇതുകൂടാതെ മിഥുൻ മാനുവൽ തോമസ് അടുത്തതായി സംവിധാനം ചെയ്യുന്ന ആട് 2 വിലും ശരത്തിനെ പ്രതീക്ഷിക്കാം. നിർമ്മാതാവും നടനുമായ വിജയ് ബാബു അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഇതേ കുറിച്ച് വ്യക്തമാക്കിയിരുന്നു. തുടർന്നും നല്ല അവസരങ്ങൾ ശരത്തിനെ തേടി വരും എന്നതിൽ സംശയമില്ല.

Comments are closed.