അന്ന് മോഹൻലാലിൻറെ കല്യാണം വിളിക്കാതെ ഉണ്ടു.. തുറന്നു പറഞ്ഞു സംവിധായകൻ

0
268

31 വർഷം മുമ്പ് 1988 ഏപ്രിൽ 28നാണ് മോഹൻലാൽ സുചിത്രയെ വിവാഹം കഴിക്കുന്നത്. മോഹൻലാലിനൊപ്പം ജീവിതത്തിൽ സുചിത്ര എത്തിയിട്ട് ഇന്ന് 31 വർഷം തികയുകയാണ്.1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.പ്രശസ്ത തമിഴ് നടനും നിര്‍മാതാവായ കെ ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര..

ചെന്നൈയില്‍ ഒരു വിവാഹ വേളയിൽ വച്ചാണ് ലാലിനെ സുചിത്ര ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയിലെ പ്രണയം പിന്നീട് വിവാഹത്തിന് വഴിമാറി. നടന്മാരായ പ്രേംനസീർ, കെ.പി. ഉമ്മർ, തിക്കുറിശ്ശി, സുകുമാരൻ, മമ്മൂട്ടി, ജഗതി ശ്രീകുമാർ, ബാലചന്ദ്രമേനോൻ, ശ്രീനിവാസൻ, സംവിധായകരായ സത്യൻ അന്തിക്കാട്, പ്രിയദർശൻ, വേണുനാഗവള്ളി, ഫാസിൽ, വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ നിറപറയെയും നിലവിളക്കിനെയും സാക്ഷിനിർത്തി ലാൽ സുചിത്രയ്ക്ക് പുടവനൽകി.

അന്നത്തെ ആ വിവാഹത്തിന് വിളിക്കാത്ത അഥിതി ആയി താൻ പോയി ഭക്ഷണം കഴിച്ചിരുന്നു എന്ന് ഈ 31 വാർഷിക വേളയിൽ ഇന്നത്തെ ഒരു സംവിധായകൻ പറഞ്ഞിരിക്കുകയാണ്. സംവിധായകൻ ബോബൻ സാമുവൽ ആണത്. അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ
മോഹൻലാലിന്റെ കല്യാണം ..ഒന്നും നോക്കിയില്ല സൈക്കിൾ എടുത്ത് നേരെ വിട്ടു സുബ്രമണ്യം ഹാളിലേക്കു ..ലാലേട്ടൻ ഫാൻ ആയ ഞാൻ വിളിക്കാത്ത സദ്യ കഴിച്ച കല്യാണത്തിന് 31 വർഷങ്ങൾ