അന്ന് കോസ്റ്റും അസിസ്റ്റന്റ് ആയി മോഹൻലാലിന്‍റെ വസ്ത്രങ്ങൾ തയ്ച്ചു..ഇന്ന് അതെ നടനൊപ്പം സ്‌ക്രീനുകളിൽ കൈയടി വാങ്ങുന്നു ..!!

0
449

മുരുകൻ മാർട്ടിൻ. ഒരുപക്ഷെ മുൻപ് നിങ്ങൾ പല ചിത്രങ്ങളിലും മാർട്ടിനെ കണ്ടിട്ടുണ്ടാകും. പോക്കിരി സൈമൺ, കലി, സ്വതന്ത്രം അർത്ഥരാത്രിയിൽ, കമ്മാര സംഭവം അങ്ങനെ പല ചിത്രങ്ങളിലും മാർട്ടിൻ വേഷമിട്ടിരുന്നു. ചെറിയ വേഷങ്ങൾ ആയിരുന്നു ഭൂരിഭാഗവും. ഇപ്പോൾ തീയേറ്ററുകളിൽതരംഗമാകുന്ന ലുസിഫറിൽ മുരുകൻ ഒരു വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. തമിഴനായ മുത്ത് എന്ന കഥാപാത്രമാണിത്. പ്രധാന രംഗങ്ങളിൽ എല്ലാം സാന്നിധ്യമാകുന്ന, കൈയടികൾ വാങ്ങുന്ന ഒരു കഥാപാത്രമാണ് ലൂസിഫറിൽ മുരുകൻ മാർട്ടിന്റേതു. ചെറിയ വേഷങ്ങളിൽ നിന്ന് ശ്രദ്ധയേറുന്ന നല്ല നല്ല വേഷങ്ങളിലേക്ക് ഉറപ്പായും ഈ നടൻ ഇനി പരിഗണിക്കപ്പെടും, ലൂസിഫർ കണ്ട ഏതൊരാളും ഇങ്ങനെ തന്നെ പറയും…

മോഹൻലാലിൻറെ ആദ്യ പകുതിയിലെ ആക്ഷൻ സീക്വൻസിൽ ഒരു മോഹൻലാൽ ആരാധകൻ ലാലേട്ടനെ ഓൺ സ്‌ക്രീനിൽ കാണുമ്പോൾ ഉണ്ടാകുന്ന ആവേശം കലർന്ന നിൽക്കുന്ന മുരുകൻ ചിത്രത്തിൽ മോഹൻലാലിൻറെ സ്റ്റീഫൻ നെടുമ്പുള്ളിയുടെ സന്തത സഹചാരി ആയി ആണ് എത്തുന്നത്. സിനിമ കഥകളെ വെല്ലുന്ന ഒന്നാണ് മാർട്ടിന്റെ ജീവിതം. ഒരു പക്ഷെ ഈ മനുഷ്യനോളം ഇന്ന് സിനിമ ജീവശ്വാസമായി മുറുകെ പിടിക്കുന്ന ആരും കഷ്ടപെട്ടിട്ടുണ്ടാകില്ല. തമിഴ്നാട്ടിലെ തേനിയിൽ പെരിയം കുളത്ത് ആണ് മുരുകൻ ജനയിച്ചത്. ചെറുപ്പത്തിലേ തന്നെ ബാലവേലക്കായി മുരുകൻ കേരളത്തിൽ എത്തി, അവന്റെ സാഹചര്യങ്ങൾ അതിലേക്ക് തള്ളി വിട്ടു എന്ന് പറയുന്നതാണ് ശെരി.

സിനിമയിൽ എത്തുന്നതിനു മുൻപ് പലരും കടന്നു പോയ ദുർഘടം പിടിച്ച നാൾ വഴികളെ കുറച്ചു നമ്മൾ വായിച്ചിട്ടുണ്ടാകും. എന്നാൽ മുരുകന്റെ കാര്യത്തിൽ ആ നാൾ വഴികളിൽ ഇരുട്ടിന്റെ ആക്കം ഏറെ കൂടുതലാണ്. ആക്രി പെറുക്കി നടന്ന ഒരു ഭൂതകാലത്തിൽ നിന്ന് ഇന്ന് മുരുകൻ മലയാള സിനിമ കണ്ട ഏറ്റവും വലിയ താരത്തിനൊപ്പം വലിയ സ്‌ക്രീനുകളിൽ കൈയടി നേടുകയാണ്. ഇരിക്ക് എം ഡി അകത്തുണ്ട് എന്ന ചിത്രത്തിൽ ഒരു ജൂനിയർ ആര്ടിസ്റ് ആയി ആണ് ആദ്യ വേഷം. ആക്രി വണ്ടിയും തള്ളി മുന്നോട്ട് നടന്ന ഒരു പയ്യന്റെ ജീവിതത്തിനു മുന്നിലേക്ക് തെളിച്ച ആദ്യത്തെ വഴി വിളക്കായിരുന്നു ആ ചിത്രം. പിന്നീട് തമ്പി കണ്ണന്താനം ചിത്രം ഫ്രീഡത്തിൽ ഒരു വേഷം ചെയ്തു. അവിടെ വച്ച് കോസ്റ്റൂമർ മഹിയെ പരിചയപെട്ടു. ജീവിക്കാനായി എല്ലാ തൊഴിലുകളും പഠിച്ച മുരുകന് ടൈലറിംഗ് അറിയാമെന്ന വാക്കുകൾ, അയാളെ മഹി കൂടെ നിർത്താൻ കാരണമായി…

പത്തോളം ചിത്രങ്ങളിൽ അസിസ്റ്റന്റ് കോസ്റ്റൂമറായി മുരുകൻ പ്രവർത്തിച്ചു. അലിഭായ്, ചൈനാ ടൗൺ, മാടമ്പി എന്നി ചിത്രങ്ങളിൽ മുരുകൻ തയ്ച്ച വസ്ത്രങ്ങൾ ധരിച്ച അതെ സൂപ്പര്താരത്തിനൊപ്പം പിന്നീട് സ്‌ക്രീനിൽ ഏതാണ് കഴിഞ്ഞു എന്നുള്ളത് ചരിത്രം. ഒരുപാട് കഷ്ടപ്പെടുന്നവരെ ദൈവം കൈവിടില്ല എന്നാണ് നമ്മൾ ചെറുതിലെ പഠിച്ചത്. അത് സത്യം തന്നെയാണ്. അങ്ങനെയല്ലായിരുന്നു എങ്കിൽ മുരുകൻ ഇവിടെ എത്തില്ലായിരുന്നു. മുരുകൻ ഒരു സൂപ്പർ സ്റ്റാർ തന്നെയാണ്, ഒന്നുമില്ലയ്മയുടെ താഴ്വരകളിൽ നിന്ന് ഇത് വരെ ഓടി കയറിയെങ്കിലും അയാൾ പിന്നെ ഒരു സൂപ്പർസ്റ്റാർ തന്നെയല്ലേ..സ്‌ക്രീനുകളിൽ ലാലേട്ടനൊപ്പം തന്റെ മുഖം കണ്ടപ്പോൾ ആ മനുഷ്യന്റെ കണ്ണ് ഒന്ന് നിറഞ്ഞിട്ടുണ്ടാകണം, എന്തെന്നാൽ അയാൾ നടന്നു വന്ന വഴിയിലെ കല്ലും മുള്ളും അത്രമേൽ അയാളെ വേദനിപ്പിച്ചിട്ടുണ്ട്. ജീവിതത്തിലും ഹീറോകളുണ്ട്. ഈ മനുഷ്യൻ അതിൽ ഒരാളാണ്…