അനുഷ്കയുടെ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാകും ബാഗ്മതിയിലേത് – സംവിധായകൻജനുവരി 26 നു അനുഷ്കയുടെ ഹിസ്റ്റോറിക്കൽ ഹൊറർ ത്രില്ലെർ ചിത്രം ബാഗ്മതി റീലീസാകുകയാണ്. മൂന്ന് ഭാഷയിലാണ് ചിത്രം റീലിസിനെത്തുന്നത്. ജി അശോക് സംവിധാനം ചെയുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനും, ജയറാമും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഡബിൾ റോളിലാണ് അനുഷ്ക ചിത്രത്തിൽ എത്തുന്നത്.

സംവിധായകൻ ജി അശോകിന്റെ വാക്കുകൾ ഇങ്ങനെ “അനുഷ്ക വളരെ ബ്രില്ലിയൻറ് ആയൊരു നടിയാണ്. അനുഷ്കയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ബാഗ്മതിയിലേത് എന്ന് ഉറപ്പ് പറയാം. സെറ്റുകൾ മുതൽ ബാക്കിയുള്ള എല്ലാം അവരുടെ അഭിനയത്തിന് മികവേകാൻ സഹായിച്ചിട്ടിട്ടുണ്ട്. ചഞ്ചല എന്ന ഐ എ എസ്കാരിയായും ബാഗ്മതി എന്ന ഹിസ്റ്റോറിക്കൽ കഥാപാത്രമായും അനുഷ്ക എത്തുന്നുണ്ട് ചിത്രത്തിൽ ”

ബാഗ്മതി എന്ന ചിത്രം 2012 ൽ അനുഷ്ക കമ്മിറ്റ് ചെയ്ത സിനിമയാണ് ലിംഗ, ബാഹുബലി പോലുള്ള ചിത്രങ്ങളുടെ തിരക്കിൽ നീണ്ടു പോയ പ്രൊജക്റ്റ് കാതലായ ചില തിരക്കഥ തിരുത്തുകളോടെ കാലത്തിനൊത്തു മാറ്റി അവതരിപ്പിക്കുകയാണ് എന്ന് അശോക് പറയുന്നു. പേടിപ്പിക്കുന്ന ആദ്യ പകുതിയും ത്രില്ല് അടിപ്പിക്കുന്ന രണ്ടാം പകുതിയും ചിത്രത്തിനുണ്ട് എന്നും അശോക് കൂട്ടിച്ചേർക്കുന്നു

Comments are closed.