അനുരാഗ് കശ്യപ് ചിത്രത്തിൽ നായകൻ റോഷൻ മാത്യു….ആനന്ദത്തിലെ സൂചിമോൻ എന്ന കഥാപാത്രത്തിലൂടെ ആണ് റോഷൻ മാത്യു മലയാളികൾക്ക് സുപരിചിതനാകുന്നത്. ഒരു തിയേറ്റർ ആർട്ടിസ്റ്റ് ആയ റോഷൻ ഓഡിഷനിലൂടെ ആണ് സിനിമയിലേക്ക് എത്തുന്നത്. 2010 മുതല്‍ ഞാന്‍ നാടകങ്ങള്‍ ചെയ്തു തുടങ്ങിയ ആളാണ് റോഷൻ. റോഷന്റെ ജീവിതത്തിലെ വലിയ ഒരു ടേണിങ് പോന്റിനു തുടക്കമാകുകയാണ് അനുരാഗ് കശ്യപിന്റെ പുതിയ ചിത്രത്തിലെ നായകനാണ് റോഷൻ..

ഗീതു മോഹൻദാസ് സംവിധാനം ചെയുന്ന നിവിൻ പോളി ചിത്രം മൂത്തോനിൽ ഒരു പ്രധാന വേഷത്തിൽ റോഷൻ എത്തിയിരുന്നു. അതിലെ പ്രകടനമാണ് അനുരാഗ് കശ്യപ് ചിത്രത്തിൽ റോഷനെ എത്തിച്ചത്. മൂത്തോനില്‍ അമീര്‍ എന്ന കഥാപാത്രമാണ് റോഷൻ ചെയ്തത്. ലക്ഷദ്വീപ് നിവാസിയായി ആണ് റോഷൻ അഭിനയിച്ചത്. ഗീതു മോഹൻദാസ് തന്നെയാണ് റോഷൻ അനുരാഗ് തന്റെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തെന്ന വാർത്ത പുറത്തു വിട്ടത്

മൂത്തൊൻ എന്ന ചിത്രത്തിന്റെ കോ റൈറ്റർ കൂടെയാണ് അനുരാഗ് കശ്യപ്പ്. അങ്ങനെയാണ് റോഷന്റെ പ്രകടനം അദ്ദേഹം കാണുന്നത്. അവിശ്വസനീയമായ പ്രകടനം എന്നാണ് ഗീതു മൂത്തോനിലെ റോഷന്റെ പ്രകടനത്തെ വിശേഷിപ്പിച്ചത്. ഇപ്പോഴും നാടക രംഗത്ത് റോഷൻ സജീവമാണ്….

Comments are closed.