അധികമാരും എങ്ങും ഓര്‍മ്മിക്കപെടാതെ ഈ വല്യ നടന്‍റെ 4 ആം ചരമവാർഷികവും കടന്നു പോയി!!അധികമാരും പറയാതെ ഓര്‍മ്മിക്കപെടാതെ ആ വലിയ കലാകാരന്‍റെ 4 ആം ചരമ വാർഷികം കടന്നു പോയി. മലയാള സിനിമകളിലെ നിശ്ചല ഛായാഗ്രാഹകനും ചലച്ചിത്ര അഭിനേതാവുമായിരുന്നു നാരായണൻ ലക്ഷ്മി ബാലകൃഷ്ണൻ എന്ന എൻ.എൽ. ബാലകൃഷ്ണൻ. ഈ പ്രതിഭ നമ്മെ വിട്ടു പോയിട്ട് നാലു വർഷങ്ങൾ കഴിഞ്ഞു. 2014 ഡിസംബർ 25ന് രാത്രി 11 മണിയോടെ 72ആം വയസ്സിൽ നമ്മെ വിട്ടു പിരിഞ്ഞു.

1986ൽ രാജീവ്‌ അഞ്ചൽ സംവിധാനം ചെയ്‌ത അമ്മാനം കിളി എന്ന കുട്ടികളുടെ സിനിമയിലാണ് ആദ്യം അഭിനയിച്ചത്. 162 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്‌. 1965ൽ ദി മഹാരാജാസ്‌ സ്‌ക്കൂൾ ഓഫ്‌ ആർട്‌സിൽ ഡ്രോയിംഗ്‌ & പെയിന്റിംഗ്‌ ഡിപ്ലോമ കരസ്ഥമാക്കി. തിരുവനന്തപുരത്തുള്ള മെട്രോ സ്റ്റുഡിയോ, ശിവൻസ്‌ സ്റ്റുഡിയോ, രൂപലേഖാ സ്റ്റുഡിയോ, കലാലയാ സ്റ്റുഡിയോ എന്നിവിടങ്ങളിൽ നിന്നും ഫോട്ടോഗ്രാഫി പഠിച്ചു.

ബോയിസ്‌ ഔൺ ഓഫ്‌ കേരള എന്ന അനാഥാലയത്തിൽ റവ. ഫാദർ ബ്രാഹാൻസയുടെ കീഴിൽ കുട്ടികൾക്ക്‌ ഫോട്ടോഗ്രാഫിയും, പെയിന്റിംഗും പരിശീലിപ്പിച്ചു. 1968 മുതൽ 1979 വരെ 11 വർഷക്കാലം കേരള കൗമുദി ദിനപത്രത്തിന്റെ തിരുവനന്തപുരം ഓഫീസിൽ സ്റ്റാഫ്‌ ഫോട്ടോഗ്രാഫറായും ജോലി ചെയ്‌തു. ജി. അരവിന്ദൻ, അടൂർ ഗോപാലകൃഷ്‌ണൻ ഉൾപ്പെടെ മലയാള സിനിമയിലെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ നിശ്ചലഛായാഗ്രാഹകനായി ജോലി ചെയ്‌തു. കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്ഠ കലാകാരന്മാർക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. അവസാന കാലത്തു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ, താൻ എടുത്തിട്ടുള്ള അപൂർവങ്ങളായ ചിത്രങ്ങളും അവയ്ക്കു പിന്നിലെ കഥകളും ഉൾപ്പെടുത്തി ഉള്ള പംക്തിക്ക് നല്ല ആരാധാകരുണ്ടായിരുന്നു…

അഭിനയിച്ച ചില സിനിമകൾ ഇതൊക്കെയാണ്.. ഓർക്കാപ്പുറത്ത്, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, പട്ടണപ്രവേശം, ഡേവിഡ്‌ ഡേവിഡ് മിസ്റ്റർ ഡേവിഡ്, അമ്മാനംകിളി, വർണ്ണം, സാന്ദ്രം, ഡോക്ടർ പശുപതി, കൗതുകവാർത്തകൾ, അപരാഹ്നം, ഉത്സവമേളം, സ്ഫടികം, വൃദ്ധന്മാരെ സൂക്ഷിക്കുക, ദി ഗാങ്ങ്, ജോക്കർ, അതിശയൻ, ഇൻസ്പെക്ടർ ഗരുഡ്, ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ, ശിക്കാർ, ഡാ തടിയാ, ഭൂപടത്തിൽ ഇല്ലാത്ത ഒരിടം, ഐസക്ക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ് എന്നാ ചിത്രത്തിലാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം…

Comments are closed.