അതിശയനായി വന്ന ആ പയ്യന്‍ ഇപ്പോള്‍ ഇങ്ങനെ!!!അന്ന് ബാലതാരം ഇന്ന് നായകന്‍!!!അതിശയൻ ആനന്ദ ഭൈരവി എന്നി ചിത്രങ്ങളിലൂടെ ബാല താരമായി കടന്നു വന്ന ദേവദാസ് നായകനാകുന്നു. കളിക്കൂട്ടുകാർ എന്ന് പേരിട്ട ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അടുത്തിടെ നടന്നിരുന്നു.

ഒരുമിച്ചു പഠിച്ചു വളർന്ന ആറ് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. പി.കെ.ബാബുരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാമൂഹികപ്രസക്തിയുളള ഒരു വിഷയവും ചിത്രം പറയുന്നുണ്ടെന്നു അണിയറക്കാര് പറയുന്നു. ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററിലെത്തും.

ദേവാമൃതം സിനിമ ഹൗസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രഞ്ജിപണിക്കര്‍, കുഞ്ചന്‍, രാമു, ജെൻസൺ ജോസ്, നിധി അരുൺ, ഭാമ അരുൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. യുവാക്കള്‍ക്കും കുടുംബത്തിനും ആഘോഷിക്കാനാവശ്യമായതെല്ലാം ചിത്രത്തിലുണ്ടെന്നു അണിയറക്കാർ ഉറപ്പ് തരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ലിറിക്കൽ വിഡിയോയും കാണാം.

Comments are closed.