അതാണോ ഞങ്ങളുടെ പ്രണയത്തിന്‍റെ തുടക്കമെന്ന് എനിക്ക് പറയാനാകില്ല – പൂര്‍ണിമ!!!

0
23

പ്രേക്ഷകരുടെ പ്രിയ താരദമ്പതിമാർ ആണ് ഇന്ദ്രജിത്തും പൂർണിമയും. ജീവിതം എപ്പോഴും സന്തോഷത്തോടെ ആസ്വദിക്കുന്നവരാണ് ഇവർ. ഇന്ദ്രജിത്ത് പൂർണിമയെ വിവാഹം ചെയ്തതിനു ശേഷം സിനിമയിൽ സജീവമാകുകയും പൂർണിമ സിനിമ വിട്ട് ഫാഷൻ ഡിസൈനിങ് തിരിയുകയും ചെയ്തു. എന്നാൽ പൂർണിമയും ഇന്ദ്രജിത്തും ആദ്യമായി കണ്ടുമുട്ടുന്നത് ഒരു സീരിയൽ ഷൂട്ടിംഗ് സെറ്റിലാണ്. പൊഴിയാതെ എന്നാ സീരിയലിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് ഇന്ദ്രജിത്തിനെ പൂർണിമ ആദ്യമായി കാണുന്നത്.

“സെറ്റിൽ ഒരു ദിനം അമ്മയെവിളിക്കാനായി ആ യുവാവ് എത്തിയിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞു ഞാൻ പടവുകൾ ഇറങ്ങുന്നതുനോക്കി ആ യുവാവ് ഒരു ദിവസം അവിടെ നിൽക്കുന്നുണ്ടായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ എന്റെ കൂടെ അഭിനയിക്കുന്ന മല്ലിക സുകുമാരന്റെ മകനാണെന്ന് എനിക്ക് മനസിലായി. അമ്മയാണ് എനിക്ക് ആദ്യമായി ഇന്ദ്രനെ പരിചയപ്പെടുത്തി തന്നത്. ആദ്യമായി പരിചയപെട്ടതിന്റെ അന്ന് ഞങ്ങൾ കാര്യമായൊന്നും സംസാരിച്ചില്ല. പിന്നീട് ഞങ്ങൾ ഒരു പാട് സംസാരിക്കാനും അടുക്കാനും തുടങ്ങി. പടവുകൾ ഇറങ്ങി വരുന്ന എന്നെ നോക്കി നിൽക്കുന്ന ഇന്ദ്രന്റെ മുഖം എന്റെ മനസ്സിൽ മായാതെ നില്കുന്നു. അതാണോ ഞങ്ങളുടെ പ്രണയത്തിന്റെ തുടക്കമെന്ന് എനിക്ക് പറയാനാകില്ല.” കപ്പ ടിവിയിലെ ഹാപ്പിനെസ്സ് പ്രൊജക്റ്റ്‌ എന്ന പ്രോഗ്രാമിൽ പൂർണിമ ഇന്ദ്രജിത് പറയുന്നു. താൻ കുടുംബജീവിതം നല്ല രീതിയിൽ ആസ്വദിക്കുന്നു എന്നും ദിവസവും കുട്ടികളുമായി ചിലവഴിക്കാൻ സമയം കണ്ടെത്താറുണ്ടെന്നും പൂർണിമ വ്യക്തമാക്കുന്നു.