അച്ഛന്‍റെ സ്വപ്നം സഫലമാക്കി മകൻ.. അമ്മയുടെ അനുഗ്രഹം നേടി പ്രിത്വി…ഈ മാസം 28 നു പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ തീയേറ്ററുകളിൽ എത്തും. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് എത്തുന്നത്. ഇന്ന് ചിത്രത്തിന്റെ സെൻസറിങ് നടക്കും. സെൻസറിങ്ങിനു മുൻപ് ‘അമ്മ മല്ലിക സുകുമാരന്റെ അടുക്കൽ എത്തി പ്രിത്വി അനുഗ്രഹം വാങ്ങിയിരിക്കുകയാണ്. പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ ആണ് ഈ വിവരം ഫേസ്ബുക് കുറിപ്പിലൂടെ പ്രേക്ഷകരെ അറിയിച്ചത്. പ്രിത്വിയുടെ അച്ഛൻ സുകുമാരന്റെയും വലിയ ആഗ്രഹമായിരുന്നു സിനിമ സംവിധാനം ചെയ്യണം എന്നത് എന്ന് സിദ്ധു പറയുന്നു. അച്ഛന്റെ ആഗ്രഹം സഫലീകരിച്ചു അമ്മയുടെ മുന്നിൽ അനുഗ്രഹത്തിന് എത്തിയ പ്രിത്വിയുടെ ചിത്രവും സിദ്ധു പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ..

ലൂസിഫർ സിനിമയുടെ സെൻസറിനു തലേന്ന് രാത്രി, പൃഥ്വിരാജ് അമ്മയെകാണാനെത്തി. അച്ഛന്റെ സാന്നിധ്യത്തിൽ അമ്മയുടെ അനുഗ്രഹം വാങ്ങാൻ. അച്ഛന്റെ ആഗ്രഹത്തിന്റെ പൂർത്തീകരണം കൂടിയായിരുന്നു രാജുവിന് “ലൂസിഫർ”. സുകുമാരൻസാറിന്റെ സ്വപ്നമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുക എന്നുള്ളത്. പ്രാരംഭ നടപടികൾ തുടങ്ങിയതുമാണ്. പക്ഷെ വിധി അതിനനുവദിച്ചില്ല. ആഗ്രഹം പൂർത്തീകരിക്കാനാവാതെ ദൈവം അദ്ദേഹത്തെ തിരിച്ചു വിളിച്ചു.

തന്റെ ആഗ്രഹം സഫലീകരിച് അമ്മയുടെ അനുഗ്രഹം വാങ്ങാൻ തിരക്കിനിടയിൽ ഓടിയെത്തിയ മകനെ നിറഞ്ഞ സ്നേഹത്തോടെ നോക്കിയുള്ള ആ ഇരിപ്പു കണ്ടില്ലേ. മകനെ അമ്മയോടൊപ്പം അച്ഛനും അനുഗ്രഹിക്കുന്ന അസുലഭ മുഹൂർത്തത്തിന് സാക്ഷിയായി ഞാനും. അച്ഛന്റെ ആഗ്രഹത്തിനും സാക്ഷി.. മകന്റെ പൂർത്തീകരണത്തിനും സാക്ഷി.. അമ്മയുടെ അനുഹ്രഹത്തിനും സാക്ഷി. ദൃക്‌സാക്ഷി….

Comments are closed.