അച്ഛന്റെയും മുത്തച്ഛന്റേയും വഴിയേ കുഞ്ഞു മറിയവും!!കേരളത്തിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയിട്ടുള്ളവർ താമസിക്കുന്ന ഒരു വീടുണ്ട്. എറണാകുളം പനമ്പള്ളി നഗറിൽ. അതെ മലയാളത്തിന്റെ താര സൂര്യൻ മമ്മൂക്കയുടെയും മകനും യുവ താരവുമായ ദുൽഖർ സൽമാന്റെയും വീട്. എന്നാൽ ആ വീട്ടിൽ അവരോളം തന്നെ ആരാധകരുള്ള ഒരു കുഞ്ഞു താരമുണ്ട്. ആരെന്നല്ലേ ദുല്ഖറിന്റെ മകളും മമ്മൂട്ടിയുടെ പേരക്കുട്ടിയുമായ മാറിയം ആമിറാ സൽമാൻ. ആരാധകരുടെ കുഞ്ഞു മറിയത്തിന്റെ ഓരോ ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.മറിയത്തിന്റെ ഫോട്ടോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. യുവ താരം ദുൽഖർ സൽമാന്റെ മാലാഖയുടെ ചിത്രങ്ങൾ എപ്പോഴൊക്കെ സമൂഹ മാധ്യമങ്ങളിൽ എത്തുമ്പോൾ അപ്പോഴൊക്കെ അത് വൈറലാകാറുമുണ്ട്.

മമ്മൂട്ടിയുടേയും ദുല്‍ഖറിന്റെയും വാഹന പ്രേമം ഏറെ പ്രസിദ്ധമാണ്. വാഹനങ്ങളുടെ ഒരു വലിയ കളക്ഷൻ ഇരുവരുടെ ഗ്യാരേജിലുമുണ്ട്. വാഹന കമ്പക്കാരായ ഇവരുടെ പിന്നലെ കുഞ്ഞു മറിയവും ഉണ്ടെന്നു സാക്ഷ്യപ്പെടുത്തുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ വൈറലാകുന്നുണ്ട്. ദുൽഖർ സൽമാൻ ആണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്..

കാറിന്റെ ഗിയറുകളിൽ കൈ വച്ചിരിക്കുന്ന കുഞ്ഞു മറിയത്തിന്റെ ഫോട്ടോ ആണ് ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. M for Manual എന്നും ഫോട്ടോക്ക് ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഫോട്ടോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നിരവധി ലൈക്കുകളും ഷെയറുകളും ഫോട്ടോക്ക് ലഭിക്കുന്നുണ്ട്..


ഫോട്ടോസ് കാണാം

Comments are closed.