അങ്കമാലി ഡയറീസിനെ നിർബന്ധിത ഹോൾഡ് ഓവർ ആക്കാൻ തീയേറ്ററുടമകളുടെ ശ്രമമെന്ന് ആരോപണം17554338_10154367913332452_4718490367879661325_n

ഒരു കൂട്ടം പുതുമുഖങ്ങളുമായി എത്തി പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രതികരണം നേടിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിനെ പുതിയ ചിത്രങ്ങൾ ലഭിക്കുവാനായി കാണികൾ കുറഞ്ഞു എന്ന് കാണിച്ചു ഹോൾഡ് ഓവർ ആകാൻ ശ്രമം. ആറ്റിങ്ങൽ ഗംഗയിലും, തൃശൂർ ഗിരിജയിലും ആണ് ഇങ്ങനെ നടന്നത് എന്നാണ് ആരോപണം. മാർച്ച് 31,ഏപ്രിൽ 1,ഏപ്രിൽ 7 എന്നിങ്ങനെ തീയതികളിൽ മലയാള, തമിഴ് ചിത്രങ്ങളുടെ റിലീസ് ഉണ്ടായതിനാൽ ഇപ്പോളും നല്ല രീതിയിൽ കളക്ഷൻ ലഭിക്കുന്ന അങ്കമാലി ഡയറീസിനെ ഹോൾഡ് ഓവർ ആക്കി തിയേറ്ററിൽ നിന്നും എടുത്ത് മാറ്റാൻ തീയേറ്ററുടമകൾ ശ്രമിക്കുകയാണ് എന്നാണ് ആരോപണം.ഇതിനായി തിയേറ്ററിൽ കാണികൾ വന്നിട്ടും അവരെ അകത്തു കയറ്റാതെ തീയേറ്ററുകൾ അടച്ചിട്ടിരിക്കുക ആണെന്നാണ് ആരോപണം

നടനും സംവിധായകനുമായ രൂപേഷ് പീതാംബരനാണ് ഈ വിഷയത്തിൽ പ്രതിഷേധമറിയിച്ചു ആദ്യം മുന്നിട്ടിറങ്ങിയത് .തന്റെ ഫേസ്ബുക് പോസ്റ്റിൽ ഇങ്ങനെ പറയുകയുണ്ടായി
“നിർബന്ധിത ഹോൾഡ് ഓവർ ആക്കാൻ ആണ് തീരുമാനം എങ്കിൽ നിങ്ങൾ ഒരിക്കലും ഇനി പടം കളിക്കില്ല “

3 മണി ഷോയ്ക്ക് 2.45 ആയിട്ടും ഗേറ്റ് തുറക്കാതെ കാണികളെ വെളിയിൽ നിർത്തിയിരിക്കുക ആണെന്ന് വിജയ് ബാബുവും പ്രതികരിച്ചു


“ദയവായി നിങ്ങളുടെ വാതിലുകൾ തുറക്കൂ ഗിരിജ തീയറ്റർ അങ്കമാലി diaries പ്രേക്ഷകർ കാത്തു നില്കുന്നു” ഇങ്ങനെയാണ് സംവിധയകാൻ ലിജോ ജോസ് പ്രതികരിച്ചത്

ഫിലിം എക്സിബിറ്റേഴ്സ് യൂണറ്റെഡ് ഓർഗനൈസേഷൻ ഓഫ് കേരള എന്ന പുതുതായി രൂപീകരിച്ച സംഘടനയിൽ ഉള്ള തീയേറ്ററുകളാണ് ഇവ രണ്ടും .ഇതേ പറ്റി സംഘടന നേതാക്കൾ ഒന്നും പ്രതികരിച്ചിട്ടില്ല

ഈ വാർത്ത സത്യമെങ്കിൽ മലയാള സിനിമ ഇന്ടസ്ട്രിക്ക്‌ തന്നെ നാണക്കേടുണ്ടാക്കുന്ന ഒന്നാകും ഇത്

Comments are closed.