നിത്യാ ദാസും മക്കളും ഒന്നിച്ച പുത്തൻ ഡാൻസ് വീഡിയോ!!

0
8782

വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും മിനി സ്ക്രീൻ രംഗത്ത് ഇപ്പോഴും സജീവമാണ് നിത്യാ ദാസ്. പറക്കും തളിക എന്ന സിനിമയിലൂടെ ഒരുപാട് ആരാധകരെ നേടിയ നിത്യ നിരവധി നല്ല സിനിമകളുടെ ഭാഗമായിരുന്നു.നരിമാന്‍, കുഞ്ഞിക്കൂനന്‍, കണ്‍മഷി, ബലേട്ടന്‍, ചൂണ്ട, ഫ്രീഡം, കഥാവശേഷകന്‍, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നഗരം തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരം അയ്യപ്പനും വാവരും, മനപ്പൊരുത്തം, അക്ക, ഒറ്റചിലമ്പു തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ശ്രദ്ധനേടാറുണ്ട്. മകൾ നൈനയുമായുള്ള റീൽസുകൾ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. അത്തരത്തിൽ താരം പങ്കുവച്ച പുതിയ റീൽസാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നൈന മാത്രമല്ല നിത്യയുടെ മകനും ഈ വീഡിയോയിലുണ്ട്.

2007ലായിരുന്നു അരവിന്ദ് സിംഗ് ജാംവാളിനെ നിത്യ വിവാഹം ചെയ്യുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.നൈന ജാംവാൾ, നമാന്‍ സിംഗ് ജാംവാൾ, എന്നിങ്ങനെ രണ്ട് മക്കളാണ് നിത്യക്ക്. മകൾ നൈനക്ക് നിത്യയുടെ രൂപ സാദൃശ്യമുണ്ട്.

https://www.instagram.com/reel/CVFLsTUASCv/?utm_medium=copy_link