കുറുപ്പ് വാണ്ടഡ്!!വ്യത്യസ്തമായ പ്രൊമോഷൻ രീതിയുമായി കുറുപ്പ് ടീം

0
502

കേരള ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളി സുകുമാരകുറിപ്പിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് കുറുപ്പ്. കൂതറ എന്ന സിനിമക്ക് ശേഷം ഒരു വലിയ ഇടവേളയെടുത്ത ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന ചിത്രം കെട്ടിലും മട്ടിലും പ്രതീക്ഷ ഒരുപാട് ഉള്ളൊരു ചിത്രമാണ്. ചിത്രത്തിന്റെ പ്രൊമോഷനും ഏറെ വ്യത്യസ്തവും മികച്ചു നിൽക്കുന്നതുമാണ്.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കേരളത്തിൽ അങ്ങോളമിങ്ങോളം ‘കുറുപ്പ് വാണ്ടഡ് ‘ പോസ്റ്ററും അന്നൗൺസ്‌മെന്റും ഒക്കെ നൽകി പ്രമോഷൻ പൊടി പൊടിക്കുകയാണ്.ഈ പ്രൊമോഷൻ രീതി സാധാരണ ജനങ്ങളിലേക്ക് ചിത്രത്തെ കൂടുതൽ എത്തിക്കുന്നുണ്ട്. ഇതിനു വേണ്ടി പ്രത്യേകം വാഹനങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തിൽ മാത്രം 400ലേറെ തിയെറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ഉറപ്പായിരിക്കുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീരുകയാണ് കുറുപ്പ് ഇപ്പോൾ