ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് ചിത്രം!!കൂമൻ

0
475

ത്രില്ലർ ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവനും പ്രശസ്തി നേടിയ സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. കൂമൻ എന്നാണ് ചിത്രത്തിന്റെ പേര്. യുവതാരം ആസിഫ് അലിയാണ് ചിത്രത്തിലെ നായകൻ. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ താരംഗമാകുകയാണ്

ആദ്യമായിയാണ് ആസിഫ് അലിയുമൊത് ജീത്തു ജോസഫ് ഒന്നിക്കുന്നത്. ദൃശ്യം 2 ആണ് ജീത്തു ജോസഫിന്റെതായി അവസാനം പുറത്ത് വന്ന ചിത്രം. മോഹൻലാൽ നായകനായ ട്വിൽത്ത് മാൻ എന്ന സിനിമയുടെ അണിയറ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. ഒരു ത്രില്ലർ ചിത്രമാണ് കൂമൻ എന്നാണ് റിപ്പോർട്ടുകൾ.

അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയാണ് ചിത്രം നിർമ്മിക്കുന്നത്. കെ ആർ കൃഷ്ണകുമാർ തിരകഥ ഒരുക്കുന്നു. ട്വൽത്ത് മാൻ എന്ന ചിത്രത്തിന്റെ തിരകഥയും കെ ആർ കൃഷ്ണകുമാറാണ് ഒരുക്കുന്നത്. സതീഷ് കുറുപ്പ് ചായഗ്രഹണം നിർവഹിക്കുന്നു.വിഷ്ണു ശ്യാമാണ് സംഗീത സംവിധാനം.വി എസ് വിനായക് എഡിറ്റിംഗ് നിർവഹിക്കുന്നു

https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2FJeethuJosephOnline%2Fvideos%2F363513445218311%2F&show_text=false&width=560&t=0