ഗൗതം മേനോൻ മോഹൻലാൽ ചിത്രത്തിന് സാധ്യതകളേറുന്നു – മോഹൻലാലിനോട് കഥ പറഞ്ഞെന്നു ഗൗതം മേനോൻസ്വതസിദ്ധമായ ശൈലികൊണ്ട് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ സവിധായകനാണ് ഗൗതം വാസുദേവ മേനോൻ . ഓരോ ചിത്രങ്ങളിലും തന്റേതായ മാജിക്ക് ടച്ച്‌ നിലനിർത്തുന്ന ഈ സംവിധായകന് കേരളത്തിലും ഒട്ടനവധി ആരാധകരുണ്ട്. തമിഴ് സിനിമയിൽ രണ്ടുപതിറ്റാണ്ട് കാലമായി മികച്ച സൃഷ്ടികൾ ഒരുക്കി നിറഞ്ഞുനിൽക്കുന്ന ഗൗതം മേനോൻ മലയാളത്തിലും ചേക്കേറുവാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്. പ്രേക്ഷകരുടെ ആ ആഗ്രഹം സഫലമാകുവാൻ പോവുകയാണ്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ഗൗതം മേനോനും ഒരു മലയാള ചിത്രത്തിനുവേണ്ടി ഒന്നിക്കാൻ പോകുന്നുവെന്ന് റിപോർട്ടുകൾ ഉണ്ട്. തനിക്കൊരു മലയാള ചിത്രം ഒരുക്കണമെന്ന് ഗൗതം മേനോൻ പല വേദികളിലും, അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ആ ചിത്രം മോഹൻലാലുമൊത്ത് ആകുമ്പോൾ പ്രേക്ഷകർക്ക് ഇരട്ടി മധുരമാകും. താൻ മോഹൻലാലിന്റെ വലിയൊരു ആരാധകൻ ആണെന്നും അദ്ദേഹവുമൊത്തൊരു ചിത്രം എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണെന്നും അതിനുള്ള സാധ്യത ഇപ്പോൾ ഏറിവരുകയാണെന്നും മോഹൻലാലിനോട് സ്ക്രിപ്റ്റ് നരേറ്റ് ചെയ്തിട്ടുണ്ടെന്നും ഗൗതം മേനോൻ വ്യക്തമാക്കി. ഭാഗ്യമുണ്ടെങ്കിൽ അടുത്തവർഷം ചിത്രം ആരംഭിക്കാൻ സാധിക്കുമെന്നും ഗൗതം മേനോൻ കൂട്ടിച്ചേർത്തു.

ഒരു ബഹുഭാഷ ചിത്രമായായിരിക്കും ഒരുങ്ങുന്നത് എന്നും തമിഴിലും മലയാളത്തിലും ഒട്ടനവധി വേഷങ്ങൾ അവതരിപ്പിക്കുന്ന അശ്വിൻ മാത്യു ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നെന്തെന്നും റിപോർട്ടുകൾ ഉണ്ട്. ഒരു വർഷം മുൻപ് ഇതേക്കുറിച്ച് അശ്വിൻ മാത്യു തന്റെ ഫേസ്ബുക്ക് അകൗണ്ട് വഴി ചെറിയ സൂചന നൽകിയിരുന്നു. എന്നാൽ പിന്നീട് അതിനെപ്പറ്റി വ്യക്തമായ വിവരങ്ങൾ ഒന്നുംതന്നെ ഉണ്ടായില്ല.

ഈ റിപോർട്ടുകൾ യാഥാർത്യം ആവുകയാണെങ്കിൽ പ്രേക്ഷകരുടെ വലിയൊരു ആഗ്രഹമാണ് സഫലമാകാൻ പോകുന്നത്. ഗൗതം മേനോൻ തന്റെ വിക്രം ചിത്രമായ ധ്രുവനച്ചത്രത്തിന്റെ അവസാനഘട്ട ഷൂട്ടിംഗ് തിരക്കുകളിലാണ്. മോഹൻലാൽ ശ്രീകുമാർ മേനോൻ ചിത്രം ഒടിയന്റെ സെക്കന്റ്‌ മേക്കവറിനു വേണ്ടി ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടിയുള്ള കഠിന പരിശ്രമങ്ങളിലാണ്. ഭാരം കുറിച്ചുള്ള ക്യൂട്ട് ലുക്കുമായി മോഹൻലാൽ ഡിസംബർ 5ന് ഒടിയന്റെ അവസാനഘട്ട ഷൂട്ടിംഗ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും.