37ആം പിറന്നാൾ ദിനത്തിൽ ക്യാൻസർ ബാധിച്ച 25 കുട്ടികളെ പൂർണമായും ഏറ്റെടുത്തു യുവരാജ്!!

0
858

യുവികാൻ, ഇത് യുവരാജ് സിംഗ് നേതൃത്വം നൽകുന്ന ഒരു ചാരിറ്റബിൽ സംഘടനയാണ്. കാൻസർ എന്ന നീരാളി പിടിത്തത്തിൽ പെട്ടവരെ സഹായിക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. യു വി ക്യാൻ.. ഇതിലും നല്ലൊരു പേര് ആ സംഘടനക്ക് നല്കാനില്ല കാരണം ആ മനുഷ്യൻ തോറ്റു പോയി ജീവിതം അവസാനിച്ചു എന്നൊക്കെ മനുഷ്യര് ആധി പിടിക്കുന്ന ക്യാന്സറിനെതിരെ പോരാടി ജീവിതത്തിലേക്ക് തിരിച്ചു വരവ് നടത്തിയ ഏറ്റവും വലിയ ഉദാഹരണമാണ്. അതെ യുവിക്ക് കഴിഞ്ഞെങ്കിൽ ആ രോഗത്തെ ചെറുക്കാൻ ഒരുപാട് പേർക്ക് കഴിയും.

കാൻസർ എന്നാൽ മരണം എന്നല്ല അർത്ഥം, ജീവിതം നമ്മുടെ വീഴ്ത്തുമ്പോൾ കിടന്നു പോകരുത് അവിടെ നിന്നു മുന്നോട്ട് വരണം. മുന്നോട്ട് നടക്കാൻ ആണ് പ്രയാസം, തളർന്നു കിടക്കാൻ അല്ല. ഞാൻ തിരിച്ചു വന്നു ഇന്ത്യക്ക് വേണ്ടി കളിച്ചു എന്തെന്നാൽ ഞാൻ പോസറ്റീവ് ആയൊരു ആളാണ്‌.” യുവരാജിന്റെ വാക്കുകളാണ്. ജീവിതം തീർന്നു പോയെന്നു കരുതി തളർന്നിരിക്കുന്നവരല്ല മുന്നോട്ട് നടന്നു കയറുന്നവർ തന്നെയാണ് വിജയികൾ. 37 പിറന്നാൾ യുവി എന്ന ഫൈറ്റർ ആഘോഷിച്ചത് തന്റെ സംഘടനയിലൂടെ 25 കാൻസർ ബാധിച്ച കുട്ടികളുടെ പൂർണ ചിലവ് ഏറ്റെടുത്താണ്.

ഭ്രാന്ത് പിടിപ്പിക്കുന്ന വേദന ജീവിതത്തെ കാർന്നു തിന്നപ്പോഴും തോറ്റു കൊടുക്കാൻ തയാറാകാതെ വേൾഡ് കപ്പ് നേടിയെടുക്കാൻ അയാൾ കാണിച്ച ചങ്കൂറ്റത്തിന്റെ അത്ര മാസ്സൊന്നും ഒരു സിനിമയിലോ പുസ്തകത്തിന്റെ വന്നിട്ടുണ്ടാകില്ല. ആ ഇരുപത്തി അഞ്ചു കുട്ടികളുടെ ചിരി നിലനിർത്താൻ കാണിച്ച മനസ് നിങ്ങൾ നേടിയ ആ വേൾഡ് കപ്പിനും മുകളിൽ മാറ്റുള്ളതാണ് യുവി.